നീണ്ട പതിനൊന്ന് വര്‍ഷത്തെ ബാഴ്‌സലോണ ജീവിതത്തിനൊടുവില്‍ ജോര്‍ധി ആല്‍ബയും പടിയിറങ്ങുന്നു. 2024 വരെയാണ് ആല്‍ബക്ക് ബാഴ്‌സയുമായി കരാറുണ്ടായിരുന്നത്. എന്നാല്‍ ഈ സീസണിന്റെ അവസാനത്തോടെ താരം ക്യാമ്പ് നൗ വിട്ടിറങ്ങുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രശസ്ത ഫുട്‌ബോള്‍ ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വേതനത്തെ ചൊല്ലിയാണ് ബാഴ്സ വിടാന്‍ ആല്‍ബ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ ബാഴ്‌സയുമായി പിരിയുന്നെന്ന വിവരം താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന് പിന്നാലെയുള്ള ആല്‍ബയുടെ പടിയിറക്കം ഒരു യുഗാന്ത്യമായാണ് ബാഴ്‌സ ആരാധകര്‍ അടയാളപ്പെടുത്തുക.
2012ല്‍ 12 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് ആല്‍ബയെ ബാഴ്‌സലോണ ക്ലബ്ബിലെത്തിച്ചത്. ഇക്കാലയളവിനുള്ളില്‍ താരം 456 മത്സരങ്ങളില്‍ ക്ലബ്ബിനായി ബൂട്ടുകെട്ടിയിട്ടുണ്ട്. 27 ഗോളുകളും 99 അസിസ്റ്റുകളുമാണ് ബാഴ്സലോണക്കായ ആല്‍ബ അക്കൗണ്ടിലാക്കിയത്. ബാഴ്സലോണ ഇതിഹാസം ലയണല്‍ മെസിക്കൊപ്പം ആല്‍ബ 345 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
Content Highlights: Jordi Alba leaves Barcelona in the end of the season