സ്വര്‍ഗ്ഗത്തില്‍ സ്ത്രീയോടൊപ്പം കിടന്നുകൊണ്ട് പുക വലിക്കുന്ന ഒരു താടിവെച്ച മനുഷ്യന്‍ ദൈവത്തോട് വൈന്‍ കൊണ്ടുവരാനാവശ്യപ്പെടുന്ന കാര്‍ട്ടൂണാണ് ഹത്തര്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നത്. 56കാരനായ ഹത്താറിനെ ജോര്‍ദാന്‍ സുപ്രീംകോടതിയുടെ ഗോവണിയില്‍ വെച്ച് ഒരു മീറ്റര്‍ അകലെയായാണ് വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തലയ്ക്ക് മൂന്നു തവണയാണ് അദ്ദേഹത്തിന് വെടിയേറ്റത്.
ജോര്‍ദാന്‍: ഇസ്‌ലാം വിരുദ്ധ കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ വിചാരണ നേരിടുന്ന ജോര്‍ദാനിയന്‍ സാഹിത്യകാരന്‍ നഹീദ് ഹത്തര്‍ വെടിയേറ്റ് മരിച്ചു. അമ്മാനില്‍ കോടതിയില്‍ ഹാജരാക്കുമ്പോഴാണ് വെടിയേറ്റത്.
56കാരനായ ഹത്താറിനെ ജോര്‍ദാന്‍ സുപ്രീംകോടതിയുടെ ഗോവണിയില്‍ വെച്ച് ഒരു മീറ്റര്‍ അകലെയായാണ് വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തലയ്ക്ക് മൂന്നു തവണയാണ് അദ്ദേഹത്തിന് വെടിയേറ്റത്.
സ്വര്‍ഗ്ഗത്തില്‍ സ്ത്രീയോടൊപ്പം കിടന്നുകൊണ്ട് പുക വലിക്കുന്ന ഒരു താടിവെച്ച മനുഷ്യന്‍ ദൈവത്തോട് വൈന്‍ കൊണ്ടുവരാനാവശ്യപ്പെടുന്ന കാര്‍ട്ടൂണാണ് ഹത്തര്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നത്.
കാര്‍ട്ടൂര്‍ ഷെയര്‍ ചെയ്തതിനെ തുടര്‍ന്ന് ഇസ്‌ലാം നിന്ദ ആരോപിച്ച് ആഗസ്റ്റ് 16നാണ് ക്രിസ്ത്യാനിയായ ഹത്താറിനെ അറസ്റ്റ് ചെയ്തിരുന്നത്. കാര്‍ട്ടൂണ്‍ അദ്ദേഹം നേരത്തെ പിന്‍വലിച്ചിരുന്നു. ഇസ് ലാമിനെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ പിന്തുണയ്ക്കുന്ന ഹത്താറിനെ ജോര്‍ദാന്‍ രാജാവായ അബ്ദുല്ല രണ്ടാമനെ അപമാനിച്ചുവെന്നാരോപിച്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കൊലപാതകത്തെ സര്‍ക്കാര്‍ അപലപിച്ചിട്ടുണ്ട്. അതേ സമയം മതിയായ സുരക്ഷയൊരുക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് ഹത്തറിന്റെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തി.