25 വെടിയുണ്ടകൾ നെഞ്ചുവിരിച്ച് നേരിട്ടു; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ഒന്നാമൻ
Football
25 വെടിയുണ്ടകൾ നെഞ്ചുവിരിച്ച് നേരിട്ടു; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ഒന്നാമൻ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 31st January 2024, 7:03 pm

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാം-എവര്‍ട്ടണ്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകള്‍ക്കും നിശ്ചിത സമയത്തില്‍ ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല.

ഈ മത്സരത്തിനു പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് എവര്‍ട്ടണിന്റെ ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ജെയിംസ് പിക്ക്‌ഫോര്‍ഡ് സ്വന്തമാക്കിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ക്ലീന്‍ ഷീറ്റുകള്‍ നേടുന്ന ഗോള്‍കീപ്പര്‍ എന്ന തകര്‍പ്പന്‍ നേട്ടമാണ് ജെയിംസ് പിക്ക്‌ഫോര്‍ഡ് സ്വന്തമാക്കിയത്. ഈ സീസണില്‍ ഏഴ് ക്ലീന്‍ ഷീറ്റുകളാണ് ഈ ഇംഗ്ലീഷ് ഗോള്‍കീപ്പറുടെ അക്കൗണ്ടിലുള്ളത്.

ഏഴ് ക്ലീന്‍ ഷീറ്റുകള്‍ സ്വന്തമായുള്ള ലിവര്‍പൂളിന്റെ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കറുടെ നേട്ടത്തിനൊപ്പമെത്താനുംത്താനും ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ക്ക് സാധിച്ചു. ആറ് തവണ ക്ലീന്‍ ഷീറ്റുകള്‍ നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആന്ധ്ര ഒനാനയും ആഴ്‌സണലിന്റെ ഡേവിഡ് റയയുമാണ് തൊട്ടുപിന്നില്‍ ഉള്ളത്.

ഫുള്‍ഹാമിന്റെ തട്ടകമായ ക്രവന്‍ കോട്ടേജില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന് ഫോര്‍മേഷനാണ് ആതിഥേയര്‍ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-4-1-1 എന്ന ശൈലിയും ആയിരുന്നു എവര്‍ട്ടണ്‍ പിന്തുടര്‍ന്നത്.

മത്സരത്തിന്റെ 70 ശതമാനം ബോള്‍ പൊസഷനും ഫുള്‍ഹാമിനൊപ്പമായിരുന്നു. 25 ഷോട്ടുകളാണ് ഇംഗ്ലീഷ് ഗോള്‍കീപ്പറുടെ പോസ്റ്റിലേക്ക് ഫുള്‍ ഹാം അടിച്ചുകൂട്ടിയത്. എന്നാല്‍ എവര്‍ട്ടണിന്റെ ഗോള്‍ പോസ്റ്റിനു മുന്നില്‍ മിന്നും സേവുകളാണ് ജെയിംസ് നടത്തിയത്.

സമനിലയോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 22 മത്സരങ്ങളില്‍ നിന്നും പതിനെട്ടു പോയിന്റുമായി പതിനെട്ടാം സ്ഥാനത്താണ് എവര്‍ട്ടണ്‍. അതേസമയം ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും 32 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്രൈറ്റണ്‍.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫെബ്രുവരി മൂന്നിന് ടോട്ടന്‍ഹാം
ഹോട്‌സ്പറിനെതിരെയാണ് എവര്‍ട്ടണിന്റെ അടുത്ത മത്സരം. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസാണ് ബ്രൈറ്റണിന്റെ എതിരാളികള്‍.

Content Highlight: Jordan Pickford great performance against fulham.