ന്യൂദല്‍ഹി: ലോകത്ത് വ്യാപകമാകുന്ന ഭീകരവാദത്തിനെിരെയുള്ള പോരാട്ടങ്ങള്‍ മുസ്‌ലീങ്ങള്‍ക്കോ മതത്തിനോ എതിരല്ലെന്ന് ജോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍. മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഭീകരവാദത്തിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്ന രാജ്യങ്ങളോടൊപ്പമാണ് താനെന്നാണ് അഭിപ്രായപ്പെട്ടത്.
മുസ്‌ലിം പൈതൃകം എന്നവിഷയത്തില്‍ ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഹറന്‍സിലാണ് ജോര്‍ദ്ദാന്‍ രാജാവ് ഭീകരവാദത്തിനെതിരെയുള്ള തന്റെ നിലപാടറിയിച്ചത്.
“ഭീകരവാദ സംഘടനകള്‍ പടര്‍ത്താന്‍ ശ്രമിക്കുന്ന വ്യാജ ആരോപണങ്ങള്‍ക്കെതിരെ നാം ശക്തമായി നിലകൊള്ളേണ്ടതുണ്ട്.” ഇത്തരം സംശയങ്ങളാണ് ലോകത്ത് ആശങ്ക പടര്‍ത്തുന്നത്. ഇന്ന് മാദ്ധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളിലെല്ലാം വിഘടനവാദികളെ കുറിച്ച് മാത്രമെ കാണാന്‍ കഴിയുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് സമാധാനം പുലരുന്നതിലേക്കായാണ് ജോര്‍ദാന്റെ ശ്രമമെന്നും, രാജ്യങ്ങളും ജനങ്ങളും തമ്മില്‍ എന്തു തന്നെ വ്യത്യാസം ഉണ്ടെങ്കിലും പരസ്പര സഹകരണവും ഉത്തരവാദിത്വവും പുലര്‍ത്തേണ്ടത് ഭാവിയിലേക്ക് അത്യാവശ്യമാണെന്നും ജോര്‍ദാന്‍ രാജാവ് അഭിപ്രായപ്പെട്ടു.