| Sunday, 10th November 2019, 10:30 pm

ഇസ്രാഈലുമായുള്ള അതിര്‍ത്തി കരാര്‍ വ്യവസ്ഥയില്‍ നിന്നും പിന്‍മാറി ജോര്‍ദാന്‍;ഇസ്രാഈല്‍ കര്‍ഷകര്‍ക്ക് ജോര്‍ദാന്‍ അതിര്‍ത്തിയില്‍ പ്രവേശനമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജറുസലേം: ഇസ്രാഈലിനോടുള്ള  പ്രതിഷേധം കടുപ്പിച്ച് ജോര്‍ദ്ദാന്‍. ജോര്‍ദ്ദാന്‍ അതിര്‍ത്തി മേഖലയിലെ  പ്രദേശത്ത് ഇസ്രാഈലി കര്‍ഷകര്‍ക്കു കൃഷി ചെയ്യാം എന്ന 1994ലെ സമാധാന കരാറിലെ വ്യവസ്ഥ ഇനി പുതുക്കുന്നില്ലെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുള്ള പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. ഇതു പ്രകാരം ജോര്‍ദ്ദാന്‍ അതിര്‍ത്തി മേഖലയിലെ സുരക്ഷ ശക്തമാക്കിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

1948 മുതല്‍ 1994 വരെ നടന്ന ജോര്‍ദ്ദാന്‍ -ഇസ്രാഈല്‍ യുദ്ധത്തിനു ശേഷമുണ്ടാക്കിയ സമാധാന കരാറിലെ ഉടമ്പടിയാണ് ജോര്‍ദ്ദാന്‍ അവസാനിപ്പിച്ചിരിക്കുന്നത്. കരാര്‍ പ്രകാരം പ്രസ്തുത മേഖല ജോര്‍ദ്ദാന്റെ അധീനതയിലാണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ ഈ മേഖലയില്‍ 25 വര്‍ഷത്തേക്ക് കൃഷി ആവശ്യത്തിന് ഇസ്രാഈലിന് ഉപയോഗിക്കാം എന്നായിരുന്നു ധാരണ. എന്നാല്‍ 25 വര്‍ഷത്തിനു ശേഷം കരാര്‍ ഇരു രാജ്യങ്ങളും നീട്ടിക്കൊണ്ടു പോവുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ രൂക്ഷമാകുന്നതിന്റെ പ്രതിഫലനമാണ് കരാര്‍ പിന്‍മാറ്റമെന്നാണ് സൂചന. നേരത്തെ ജോര്‍ദാന്‍ താഴവര പിടിച്ചടക്കുമെന്ന ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന വിവാദമായിരുന്നു.

We use cookies to give you the best possible experience. Learn more