| Saturday, 17th February 2024, 2:44 pm

ഇംഗ്ലീഷ് താറാവ്; കരിയറിലെ നാണക്കേടിന്റെ റെക്കോഡുമായി ഇംഗ്ലണ്ട് സൂപ്പർ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

മത്സരത്തില്‍ ഒരു മോശം നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് ബാറ്റര്‍ ജോണി ബെയര്‍‌സ്റ്റോ. മത്സരത്തില്‍ നാല് പന്തില്‍ നിന്നും റണ്‍സ് ഒന്നും എടുക്കാതെ പുറത്താവുകയായിരുന്നു ജോണി. കുല്‍ദീപ് യാദവിന്റെ പന്തില്‍ എല്‍.ബി.ഡബ്യു ആയാണ് താരം പുറത്തായത്. ഇതിന് പിന്നാലെയാണ് മോശം റെക്കോഡ് ഇംഗ്ലണ്ട് ബാറ്ററെ തേടിയെത്തിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ തവണ ഡക്ക് ആയ താരമെന്ന മോശം റെക്കോഡാണ് ബെയര്‍‌സ്റ്റോ സ്വന്തമാക്കിയത്. എട്ട്ത വണയാണ് ജോണി ഇന്ത്യക്കെതിരെ പൂജ്യത്തിന് പുറത്തായത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ തവണ ഡക്ക് ആയ താരങ്ങള്‍

(താരം, എത്ര തവണ ഡക്ക് ആയി എന്നീ ക്രമത്തില്‍)

ജോണി ബെയര്‍‌സ്റ്റോ-8

ഡാനിഷ് കനേരിയ-7

നഥാന്‍ ലിയോണ്‍-7

ജെയിംസ് ആന്‍ഡേഴ്‌സണ്‍-6

ഷെയ്ന്‍ വോണ്‍-6

മെര്‍വിന്‍ ഡിലന്‍-6

അതേസമയം രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 319 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ ബെന്‍ ഡക്കെറ്റ്റ്റ് 151 പന്തില്‍ 153 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 23 ഫോറുകളും രണ്ട് സിക്‌സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഡക്കെറ്റ് പുറമെ നായകന്‍ ബെന്‍ സ്റ്റോക്‌സ് 89 പന്തില്‍ 41 റണ്‍സും ഒല്ലി പോപ്പ് 55 പന്തില്‍ 39 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജ് നാല് വിക്കറ്റും രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ 44-1 എന്ന നിലയിലാണ്. 28 പന്തില്‍ 19 റണ്‍സ് നേടി നായകന്‍ രോഹിത് ശര്‍മയെയാണ് ഇന്ത്യക്ക് നഷ്ടമായത്. 54 പന്തില്‍ 19 റണ്‍സുമായി യശ്വസി ജെയ്സ്വാളും 14 പന്തില്‍ അഞ്ച് ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.

Content Highlight: Jonny Bairstow create a unwanted record in test

We use cookies to give you the best possible experience. Learn more