| Friday, 8th March 2024, 8:27 am

ഇന്ത്യക്കെതിരെ ഇരട്ടറെക്കോഡ്; ചരിത്രം കുറിച്ച് ഇംഗ്ലണ്ട് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യദിവസം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് 218 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിലവില്‍ 135 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്.

മത്സരത്തില്‍ ഒരു പുതിയ നാഴികക്കല്ലിലേക്ക് നടന്നു കയറിയിരിക്കുകയാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോണി ബെയര്‍‌സ്റ്റോ. മത്സരത്തില്‍ 18 പന്തില്‍ 29 റണ്‍സ് നേടിക്കൊണ്ടായിരുന്നു ബെയര്‍‌സ്റ്റോയുടെ തകര്‍പ്പന്‍ പ്രകടനം. രണ്ടു വീതം സിക്സും ഫോറും ആണ് ഇംഗ്ലണ്ട് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ 6000 റണ്‍സ് എന്ന പുതിയ നാഴികകല്ലിലേക്കാണ് ബെയര്‍‌സ്റ്റോ നടന്നുകയറിയത്. തന്റെ നൂറാം ടെസ്റ്റില്‍ തന്നെ ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത് ഏറെ ശ്രദ്ധേയമായി.

ഇംഗ്ലണ്ട് ബാറ്റിങ്ങിലെ ടോപ് സ്‌കോറര്‍ സാക്ക് ക്രോളിയാണ്. 108 പന്തില്‍ 79 റണ്‍സ് നേടിയായിരുന്നു ക്രോളിയുടെ മിന്നും പ്രകടനം. പതിനൊന്നു ഫോറുകളും ഒരു സിക്‌സുമാണ് ഇംഗ്ലണ്ട് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇന്ത്യന്‍ ബൗളിങ്ങില്‍ കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റും ആര്‍.അശ്വിന്‍ നാല് വിക്കറ്റും മികച്ച പ്രകടനം നടത്തി. 15 ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 72 റണ്‍സ് വിട്ടുനല്‍കിയാണ് കുല്‍ദീപ് അഞ്ച് വിക്കറ്റുകള്‍ നേടിയത്.

മറുഭാഗത്ത് 11.4 ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 51 റണ്‍സ് വിട്ടുനല്‍കിയാണ് അശ്വിന്‍ നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ബാക്കിയുള്ള ഒരു വിക്കറ്റ് രവീന്ദ്ര ജഡേജയും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നായകന്‍ രോഹിത് ശര്‍മയും യശ്വസി ജെയ്‌സ്വാളും മികച്ച തുടക്കമാണ് നല്‍കിയത്. ജയസ്വാള്‍ 58 പന്തില്‍ 57 റണ്‍സ് നേടികൊണ്ട് മികച്ച പ്രകടനം നടത്തി. ഷൊയ്ബ് ബഷീറാണ് ജെയ്‌സ്വാളിന്റെ വിക്കറ്റ് വീഴ്ത്തിയത്. നായകന്‍ രോഹിത് ശര്‍മയും അര്‍ധ സെഞ്ച്വറി നേടി.

നിലവില്‍ 83 പന്തില്‍ 52 റണ്‍സുമായി രോഹിത് ശര്‍മയും 39 പന്തില്‍ 26 റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.

Content Highlight: Jonny Bairstow Compleated 6000 test runs

We use cookies to give you the best possible experience. Learn more