നിലവാരമില്ലാത്ത ശബ്ദ സംവിധാനവും മോശമായ പ്രൊജക്ഷനും കൊണ്ട് കേരളത്തിലെ പല തിയേറ്ററുകളും പ്രേക്ഷകരെ കബളിപ്പിക്കുകയാണെന്ന് ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍.
എന്റെ പുതിയ ചിത്രമായ എന്ന് നിന്റെ മൊയ്തീന്‍ എറണാകുളത്തെ ഒരു തിയേറ്ററില്‍ പോയി കണ്ടു. സിനിമ തുടങ്ങിയപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി.
സിനിമയില്‍ കാഞ്ചനമാലയുടെ കുടുംബക്ഷേത്രത്തിന്റെ ഉത്സവത്തിന്റെ ഭാഗമുണ്ട് ചെന്നൈയില്‍ ഡിജിറ്റല്‍ ഇന്റര്‍മീഡിയറി ചെയ്യുമ്പോള്‍ ആ സീനില്‍ ഗോള്‍ഡന്‍ കളറിന്റെ ഫില്‍ട്ടറാണ് കളറിസ്റ്റിനെ കൊണ്ട് ചെയ്യിച്ചത്.
നായികയുടെ സ്‌കിന്നില്‍ ഒരു ഗോള്‍ഡന്‍ കളര്‍ രാത്രിയുടെ പശ്ചാത്തലത്തില്‍ കാണാം. എന്നാല്‍ തിയേറ്ററില്‍ കണ്ടപ്പോള്‍ ഈ ഭാഗം വെളുത്തു വിളറിയിരിക്കുന്നു.
പ്രൊജക്ഷന്‍ റൂമില്‍ പരാതി പറഞ്ഞപ്പോള്‍ എല്ലാ സംവിധായകരും എല്ലാ ക്യാമറാമാന്‍മാരും ഇങ്ങനെയാണ് പറയുന്നതെന്നായിരുന്നു മറുപടി.
സിനിമ ചിത്രീകരിക്കാന്‍ ടെക്‌നോളജിയില്‍ കോടികള്‍ മുടക്കുന്നുണ്ടെങ്കിലും തിയേറ്ററുകാര്‍ ഒരു പ്രൊജക്ഷന്‍ ബള്‍ബു പോലും മാറ്റിയിടുന്നില്ലെങ്കില്‍ എന്തു ചെയ്യാന്‍ പറ്റുമെന്നും ജോമോന്‍ ചോദിക്കുന്നു.