| Monday, 4th December 2023, 11:38 am

റിഹേഴ്സൽ എല്ലാം ചെയ്തു വരുമ്പോൾ വൈകുന്നേരം മുട്ട് ഒരു പരുവം ആയിട്ടുണ്ടാകും: ജോമോൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ജോമോൾ. ഒരുപിടി നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നടിയാണ് ജോമോൾ. നിറം, എന്ന് സ്വന്തം ജാനകിക്കുട്ടി, വടക്കൻ വീരഗാഥ, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ് തുടങ്ങിയ നിരവധി പഴയകാല ചിത്രങ്ങളിൽ സജീവമായിരുന്നു ജോമോൾ.

എന്നാൽ വിവാഹ ശേഷം ജോമോൾ സിനിമയിൽ നിന്നും ഒരിടവേളയെടുക്കുകയും ചെയ്തിരുന്നു. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോർ എന്ന സിനിമയിൽ ഓമന എന്ന ജ്യോതികയുടെ കഥാപാത്രത്തിന് ശബ്‍ദം നൽകിയത് ജോമോളാണ്.

നിറം സിനിമയിൽ വർഷ എന്ന കഥാപാത്രത്തെയാണ് ജോമോൾ അവതരിപ്പിച്ചത്. എന്നാൽ വേൾഡ് ബാങ്ക് എന്ന ഇരട്ടപ്പേരും വര്ഷക്കുണ്ടായിരുന്നു. ഇടയ്ക്കിടക്ക് തട്ടി വീഴുന്ന ഒരു കുട്ടിയായിരുന്നു വർഷ. നിറം സിനിമയുടെ ഓർമകൾ റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് താരം.

നിറം എന്ന് കേൾക്കുമ്പോൾ ക്രൈസ്റ്റ് കോളേജാണ് ഓർമയിൽ വരുന്നതെന്ന് ജോമോൾ പറഞ്ഞു. ഷൂട്ടിന് വേണ്ടി തട്ടിത്തടഞ്ഞുവീണിരുന്നെന്നും രാത്രി റോമിൽ എത്തുമ്പോൾ കാല് ചുവന്നിരിക്കുമെന്ന് ജോമോൾ പറയുന്നുണ്ട്.

‘ക്രൈസ്റ്റ് കോളേജ് ഷൂട്ട് ആണ് എനിക്കെപ്പോഴും ഓർമ്മയുള്ളത്. അവിടെയുള്ള വെയിലത്ത് ഓരോ പ്രാവശ്യം തട്ടിത്തടഞ്ഞുവീഴലും പിന്നെ വൈകുന്നേരം റൂമിൽ ചെല്ലുമ്പോൾ കാല് ചുവന്നിരിക്കുന്നതും, ഇതൊക്കെയാണ് ഓർമയിൽ. ഷൂട്ട് ചെയ്യുമ്പോൾ ഞാൻ ശരിക്കും വീണിട്ടുണ്ട്. നമ്മൾ തട്ടി തടഞ്ഞു വീഴാനുള്ള സാഹചര്യങ്ങൾ ഒക്കെ ഒരുക്കി വെക്കും .

ചില സമയങ്ങളിൽ വീഴുമ്പോൾ ഫ്രെയിമിൽ നിന്ന് ഔട്ടാവും, അല്ലെങ്കിൽ ഫോക്കസ് ഔട്ട് ആവുകയൊക്കെ ചെയ്യും. പിന്നെ മൂന്നാല് പ്രാവശ്യം ഒക്കെ വീഴേണ്ടി വേണ്ടി വന്നിട്ടുണ്ട്. റിഹേഴ്സൽ എല്ലാം ചെയ്തു വരുമ്പോൾ വൈകുന്നേരം മുട്ട് ഒരു പരുവം ആയിട്ടുണ്ടാകും. പിന്നെ വേദന, ഉറക്കം അങ്ങനെയായിരുന്നു. നിറമെന്നു കേൾക്കുമ്പോൾ ക്രൈസ്റ്റ് കോളേജ് ആണ് ഓർമയിൽ വരുക,’ ജോമോൾ പറഞ്ഞു.

Content Highlight: Jomol shares niram movie’s memories

We use cookies to give you the best possible experience. Learn more