'സഹോദരിയെയും കൊല്ലാന്‍ ശ്രമിച്ചു, നാട്ടില്‍ വരുമ്പോള്‍ ഞാന്‍ അവിടെ താമസിക്കാറില്ലായിരുന്നു'; ജോളിക്കെതിരെ മൊഴിയുമായി പരാതിക്കാരന്‍
Koodathayi Murder
'സഹോദരിയെയും കൊല്ലാന്‍ ശ്രമിച്ചു, നാട്ടില്‍ വരുമ്പോള്‍ ഞാന്‍ അവിടെ താമസിക്കാറില്ലായിരുന്നു'; ജോളിക്കെതിരെ മൊഴിയുമായി പരാതിക്കാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th October 2019, 10:17 am

കോഴിക്കോട്: കൂടത്തായി കേസില്‍ അറസ്റ്റിലായ ജോളി തന്റെ സഹോദരി റെഞ്ചി തോമസിനെയും കൊല്ലാന്‍ ശ്രമിച്ചിരുന്നതായി നിര്‍ണായക മൊഴി. റെഞ്ചിയുടെ സഹോദരനും കേസിലെ പരാതിക്കാരനുമായ റോജോ തോമസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

താന്‍ അമേരിക്കയിലായിരുന്നതിനാല്‍ വധശ്രമമുണ്ടായില്ലെന്നും നാട്ടില്‍ വരുമ്പോള്‍ താന്‍ പൊന്നാമറ്റം വീട്ടില്‍ താമസിക്കാറില്ലായിരുന്നെന്നും റോജോയുടെ മൊഴിയുള്ളതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നാട്ടില്‍ വരുമ്പോള്‍ ഭാര്യയുടെ വീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണു താമസിച്ചിരുന്നതെന്നും റോജോ പറഞ്ഞു. ജോളി നല്‍കിയ അരിഷ്ടം കുടിച്ച് അവശയായെന്നും കണ്ണില്‍ മഞ്ഞവെളിച്ചം കണ്ടെന്നുമായിരുന്നു റെഞ്ചി നേരത്തേ പൊലീസിനു നല്‍കിയ മൊഴി.

ലിറ്റര്‍കണക്കിനു വെള്ളം കുടിച്ച ശേഷമാണു സാധാരണനിലയിലായതെന്നും അവര്‍ പറഞ്ഞിരുന്നു. റെഞ്ചിയുടെ മകളെയും ജോളി കൊല്ലാന്‍ ശ്രമിച്ചതായി പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു.

കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിക്കുന്നതില്‍ നിര്‍ണായകമായത് റോജോ തോമസിന്റെ പരാതിയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

റോയിയുടേയും മാതാപിതാക്കളായയ ടോം തോമസിന്റേയും അന്നമ്മയുടേയും മരണം കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്നായിരുന്നു റോജോ പരാതി നല്‍കിയത്. അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് റോജോ അമേരിക്കയില്‍ നിന്നു നാട്ടിലെത്തിയത്.