| Saturday, 26th October 2019, 8:03 am

കൂടത്തായി കൊലപാതക കേസ്; ജോളിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് മുന്‍പ് ജോളിയെ കോടതിയില്‍ ഹാജരാക്കും. എന്നാല്‍ ജോളിയെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടില്ലെന്നാണ് വിവരം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊല്ലപ്പെട്ട സിലിയുടെ സഹോദരങ്ങളായ സിജോ, സ്മിത, സിജോയുടെ ഭാര്യ ജോയ്‌സി, ജോളിയുടെ സഹോദരന്‍ ജോണി എന്നിവരെ എന്നിവരെ നേരത്തെ പൊലീസ് വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. സിലിയുടെയും മകള്‍ ആല്‍ഫിയുടെയും കൊലപാതകവുമായി ബന്ധപ്പെട്ട് ജോളി നല്‍കിയ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ വേണ്ടിയായിരുന്നു ഇത്.

ഷാജുവിനെയും പിതാവ് സഖറിയാസിനെയും ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വീണ്ടും ചോദ്യം ചെയ്യും.കേസിലെ മുഖ്യ കണ്ണിയെന്ന് പൊലീസ് കരുതുന്ന ജോണ്‍സനെയും പൊലീസ് പൊലീസ് ചോദ്യം ചെയ്യും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസം ജോളിയുടെ കാറിന്റെ രഹസ്യ അറയില്‍ നിന്ന് പൊലീസ് കണ്ടെടുത്ത പൊടി സയനൈഡ് ആണെന്നു സ്ഥിരീകരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more