| Thursday, 10th October 2019, 11:47 am

ഒന്നും പറയാനില്ലെന്ന് കോടതി മുറിയില്‍ പ്രതികള്‍; ജോളിയും പ്രജിയും മാത്യുവും ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ മുഖ്യ പ്രതി ജോളിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആറ് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. പ്രജികുമാര്‍, മാത്യു എന്നിവരേയും 16 ാം തിയതി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. താമരശേരി കോടതിയുടേതാണ് ഉത്തരവ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

11 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. മാത്യുവിന്റെ ജാമ്യാപേക്ഷ ഇന്നലെ തന്നെ കോടതിയില്‍ എത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രജികുമാറിന്റേയും ജോളിയുടേയും ജാമ്യാപേക്ഷ തള്ളിയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. 16 ാം തിയതി വരെയാണ് കസ്റ്റഡി കാലാവധി. ജോളിയുടേയും ജോളിയുടെ കട്ടപ്പനയില്‍ ഉള്‍പ്പെടെ കൊണ്ടുപോകേണ്ടതുകൊണ്ടായിരുന്നു 11 ദിവസം ആവശ്യപ്പെട്ടത്. എന്നാല്‍ ആറ് ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു.

പ്രതികളുടെ ജാമ്യാപേക്ഷ 16 ാം തിയതി പരിഗണിക്കും.എന്തെങ്കിലും പറയാനുണ്ടോ എന്ന് മൂന്ന് പ്രതികളോടും കോടതി ചോദിച്ചപ്പോള്‍ ഒന്നും ഇല്ലെന്നായിരുന്നു മൂവരുടേയും മറുപടി.

Latest Stories

We use cookies to give you the best possible experience. Learn more