| Monday, 7th October 2019, 2:28 pm

അറസ്റ്റിന് മുന്‍പ് കോഴിക്കോട്ടെ ഏറ്റവും വലിയ അഭിഭാഷകനെ സമീപിച്ച് ജോളി; കേസ് ഏറ്റെടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് എം.അശോകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റുണ്ടാകുന്നതിന് മുന്‍പ് അഭിഭാഷകനെ സമീപിച്ച് പ്രതി ജോളി.  കോഴിക്കോട്ടെ ഏറ്റവും വലിയ അഭിഭാഷകനായ എം. അശോകനേയാണ് ജോളി കണ്ടത്.

ജോളി കുറച്ച് ദിവസം മുന്‍പ് തന്നെ വന്ന് കണ്ടിരുന്നെന്നും കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേസ് ഏറ്റെടുക്കണോ എന്ന കാര്യം താന്‍ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒക്ടോബര്‍ അഞ്ചാം തിയതിയാണ് ജോളിയെ ക്രൈംബ്രാഞ്ച് വീട്ടിലെത്തി ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയില്‍ എടുക്കുന്നതും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുന്നതും.

കൊലപാതകങ്ങള്‍ എല്ലാം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായം തനിക്ക് ലഭിച്ചിരുന്നെന്നും ജോളി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കൊലപാതക വിവരം തന്നെ സഹായിച്ച ഷാജു ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും അറിയാമായിരുന്നെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്.

കൂടത്തായി കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവും രംഗത്തെത്തിയിട്ടുണ്ട്. ജോളി നടത്തിയ എല്ലാ കൊലപാതകങ്ങളെ കുറിച്ചും തനിക്ക് അറിയാമായിരുന്നെന്നാണ് ഷാജുവിന്റെ മൊഴി.

മകളുടേയും ഭാര്യയുടേയും മരണം കൊലപാതകമാണെന്ന് അറിഞ്ഞിരുന്നു. എന്നാല്‍ ജോളി തന്നേയും വധിക്കുമെന്ന് പേടിച്ചിരുന്നു. കൊലപാതകം പുറത്തുപറയാതിരുന്നത് പേടികൊണ്ടാണ്. ജോളിക്ക് വലിയ സ്വാധീനമുള്ള സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെന്നും ഷാജു മൊഴി നല്‍കിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more