കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ ആശുപത്രിയിലെത്തിച്ചു. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജയിലധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടുവെന്ന് ജോളി പരാതിപ്പെട്ടത് പ്രകാരമാണ് ജയില്‍ അധികൃതര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഇവരെ എത്തിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ജോളി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജയിലില്‍ ജോളിക്കായി പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.
പരിശോധനക്ക് ശേഷം ജോളിയെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി. ജയിലില്‍ ജോളി ആത്മഹത്യാ പ്രവണത കാണിക്കുന്നതായും അധികൃതര്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ജോളിയെ നാളെ കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് കോടതിയില്‍ ആവശ്യപ്പെടും.
ആറ് ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന ജോളി ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇതുവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്യു സാമുവല്‍, പ്രജു കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍.
ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്തവരാണ് മാത്യുവും പ്രജു കുമാറും. മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.