| Wednesday, 2nd October 2019, 12:03 pm

'ആക്രമണം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്'; അമിത ആരാധന വേണ്ടെന്ന് 'ജോക്കര്‍' നായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: റിലീസിനോട് അടുപ്പിച്ച് ആക്രമണം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആരാധകരോട് അഭ്യര്‍ത്ഥനയുമായി ഹോളിവുഡ് താരം ജാക്വിന്‍ ഫീനിക്സ്.

ആരാധന അതിരുവിടരുതെന്നും ജോക്കര്‍ എന്നത് സാങ്കല്‍പ്പിക കഥാപാത്രമാണെന്നും അദ്ദേഹം തന്റെ ആരാധകരോട് പറഞ്ഞു. ജോക്കര്‍ എന്ന കഥാപാത്രം ആദ്യമായി പ്രത്യക്ഷപ്പെട്ട ബാറ്റ്മാന്‍ ചിത്രം ദി ഡാര്‍ക് നൈറ്റ് റിലീസ് ചെയ്തപ്പോള്‍  ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കെണ്ട്  വെടിവെയ്പ്പ് ഉണ്ടായിരുന്നു.

12 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സമാനമായ രീതിയില്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.  ടോഡ് ഫിലിപ്സാണ് പുതിയ ചിത്രത്തിന്റെ സംവിധാനം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജീവിതത്തിലുടനീളം പരിഹാസവും അപമാനവും ഏറ്റുവങ്ങിയ, തോറ്റുപോയ കൊമേഡിയന്‍ ആര്‍തര്‍ ഫ്ലെക്സ് പിന്നീട് ഗോഥം സിറ്റിയെ വിറപ്പിക്കുന്ന ജോക്കര്‍ ആയി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

നേരത്തെ ടൊറൊന്റൊ, വെനീസ് ഫിലിം ഫെസ്റ്റിവലുകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ ആദ്യ കോമിക് ചിത്രം കൂടിയാണ് ഡി.സി നിര്‍മ്മിക്കുന്ന ജോക്കര്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
DoolNews Video

We use cookies to give you the best possible experience. Learn more