[]ന്യൂദല്‍ഹി: ഐ.പി.എല്‍ ലേലത്തില്‍ ഇനിമുതല്‍ ജോക്കര്‍ കാര്‍ഡുമുണ്ടാകുമെന്ന് സൂചന. അടുത്ത ലേലം മുതല്‍ പുതിയ സംവിധാനമുണ്ടാകുമെന്നാണ് അറിയുന്നത്.
ജോക്കേര്‍സ് കാര്‍ഡ് കൂടാതെ ഐ.പി.എല്‍ ഗവേണിങ് കൗണ്‍സില്‍ മറ്റൊരു നിര്‍ദേശം കൂടി അംഗീകരിച്ചു എന്നാണ് അറിയുന്നത്. പുതിയ നിയമം അനുസരിച്ച് ഓരോ ടീമിനും അഞ്ച് കളിക്കാരെ നിലനിര്‍ത്താന്‍ സാധിക്കും.
ഈ അഞ്ച് കളിക്കാര്‍ക്കുമായി 39 കോടി രൂപവരെ ടീമുകള്‍ക്ക് ചിലവഴിക്കാം. ഈ തുക ആകെ അനുവദിച്ചിരിക്കുന്ന 60 കോടിയില്‍ നിന്നും എടുക്കാം.
ജോക്കേര്‍സ് കാര്‍ഡ് വഴി അഞ്ച് കളിക്കാരില്‍ കൂടുതലായി 3 പേരെ നിലനിര്‍ത്താം. ഏതെങ്കിലും ക്രിക്കറ്ററെ ഇങ്ങനെ മറ്റ് ഫ്രാഞ്ചൈസിക്ക് വിട്ടുകൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ ഫ്രാഞ്ചൈസിക്കും ഉണ്ടായിരിക്കും.
അഞ്ച് കളിക്കാരെ നിലനിര്‍ത്തുന്ന ഫ്രാഞ്ചൈസികള്‍ക്ക് മൂന്ന് ജോക്കര്‍ കാര്‍ഡുകളുണ്ടായിരിക്കും. ജോക്കര്‍ കാര്‍ഡ് ഉപയോഗിക്കാത്ത ഫ്രാഞ്ചൈസികള്‍ക്ക് അഞ്ച് പേരെ വെച്ച് മത്സരിക്കാം.
ഫെബ്രുവരിയിലാണ് ഐ.പി.എല്‍ ഏഴാം സീസണിലേക്കുള്ള ലേലം ആരംഭിക്കുന്നത്.