ജോക്കര്‍ വീണ്ടുമെത്തുന്നു; കൂട്ടിന് ബാറ്റ്മാനും?
Joker
ജോക്കര്‍ വീണ്ടുമെത്തുന്നു; കൂട്ടിന് ബാറ്റ്മാനും?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th May 2021, 9:12 pm

ലണ്ടന്‍: ലോകസിനിമയിലെ സൂപ്പര്‍ഹിറ്റായ ജോക്കറിന് രണ്ടാം ഭാഗം വരുന്നെന്ന് റിപ്പോര്‍ട്ട്. വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഗോഥം സിറ്റിയിലെ ജോക്കര്‍ വീണ്ടുമെത്തുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജൊവാക്വിന്‍ ഫീനിക്സാണ് ജോക്കറായി ഒന്നാം ഭാഗത്തില്‍ വേഷമിട്ടിരുന്നത്. ഒക്ടോബര്‍ 2019-നാണ് ചിത്രം പുറത്തിറങ്ങിയത്.

കോമാളി വേഷം കെട്ടി ഉപജീവനം നടത്തുന്ന ആര്‍തര്‍ ഫ്ലെക്ക് എന്ന സാധാരണക്കാരന്റെ കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം.

ഫീനിക്‌സിന്റെ തകര്‍പ്പന്‍ പ്രകടനം താരത്തിന് മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിക്കൊടുത്തിരുന്നു. ആ വര്‍ഷത്തെ ഓസ്‌കാറില്‍ 11 നോമിനേഷനുകള്‍ ജോക്കറിനുണ്ടായിരുന്നു.

രണ്ടാം ഭാഗത്തില്‍ ബാറ്റ്മാന്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Joker sequel is still reportedly in the works Batman