വാഷിംങ്ടണ്‍: ആഗോള വിപണിയില്‍ കളക്ഷന്‍ റെക്കോര്‍ഡുമായി ജോക്കര്‍ ജൈത്രയാത്ര തുടരുകയാണ്. റിലീസ് ചെയ്ത ഒരു മാസം പിന്നിടുമ്പോള്‍ തിയേറ്റര്‍ കളക്ഷന്‍ മാത്രം 90 കോടി ഡോളര്‍ (6347 കോടി രൂപ) വരുമെന്നാണ് കണക്കാക്കുന്നത്.
ആറ് കോടി ഡോളര്‍ മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചത്. നേരത്തെ ചിത്രം 50 കോടി ഡോളര്‍ നേടുമെന്നായിരുന്നു നിര്‍മാതാക്കളുടെ കണക്കുകൂട്ടല്‍ എന്നാല്‍ എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍ പറത്തിയാണ് ജോക്കര്‍ കുതിക്കുന്നത്.
ടോഡ് ഫിലിപ്‌സാണ് പുതിയ ചിത്രത്തിന്റെ സംവിധാനം. ജാക്വിന്‍ ഫീനിക്‌സ് ആണ് ചിത്രത്തില്‍ ജോക്കറായത്. ജീവിതത്തിലുടനീളം പരിഹാസവും അപമാനവും ഏറ്റുവങ്ങിയ, തോറ്റുപോയ കൊമേഡിയന്‍ ആര്‍തര്‍ ഫ്‌ലെക്‌സ് പിന്നീട് ഗോഥം സിറ്റിയെ വിറപ്പിക്കുന്ന ജോക്കര്‍ ആയി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ടൊറൊന്റൊ, വെനീസ് ഫിലിം ഫെസ്റ്റിവലുകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ ആദ്യ കോമിക് ചിത്രം കൂടിയാണ് ഡി.സി നിര്‍മ്മിക്കുന്ന ജോക്കര്‍. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ആക്രമണം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആരാധകരോട് അഭ്യര്‍ത്ഥനയുമായി ജാക്വിന്‍ ഫീനിക്‌സ് രംഗത്ത് എത്തിയിരുന്നു.
ആരാധന അതിരുവിടരുതെന്നും ജോക്കര്‍ എന്നത് സാങ്കല്‍പ്പിക കഥാപാത്രമാണെന്നും അദ്ദേഹം തന്റെ ആരാധകരോട് പറഞ്ഞു. ജോക്കര്‍ എന്ന കഥാപാത്രം ആദ്യമായി പ്രത്യക്ഷപ്പെട്ട ബാറ്റ്മാന്‍ ചിത്രം ദി ഡാര്‍ക് നൈറ്റ് റിലീസ് ചെയ്തപ്പോള്‍ ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വെടിവെയ്പ്പ് ഉണ്ടായിരുന്നു.