Film News
ഹെവി ഐറ്റം ലോഡിങ്'; ആന്റണി സിനിമയിലെ ജോജുവിന്റെ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 16, 10:54 am
Friday, 16th June 2023, 4:24 pm

സൂപ്പര്‍ ഹിറ്റ് പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും ജോജു ജോര്‍ജ്ജും ടീമും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ആന്റണിയുടെ 75% ഷൂട്ടിങ് പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂള്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കും. വണ്ണം കുറച്ചു കിടിലന്‍ ലുക്കിലാണ് ജോജു എത്തുന്നത്. ചിത്രത്തിലെ ജോജുവിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ജോജു ജോര്‍ജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് ആന്റണി. ജോഷിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ച പൊറിഞ്ചു മറിയം ജോസ് സൂപ്പര്‍ ഹിറ്റ് മാസ്സ് ചിത്രം ആയിരുന്നു. അതിനേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന മാസ്സ് ചിത്രം ആണ് ആന്റണി എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

പൊറിഞ്ചു മറിയം ജോസില്‍ അഭിനയിച്ച നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍ എന്നിവര്‍ക്ക് ഒപ്പം ആശാ ശരത്തും കല്യാണി പ്രിയദര്‍ശനും എത്തുന്നു.

Content Highlight: joju’s look in antony movie became viral