| Sunday, 27th October 2024, 7:56 am

പണിയുടെ കഥകേട്ട നടിമാരില്‍ അഭിനയിക്കാമെന്ന് പറഞ്ഞത് നിത്യ മേനോന്‍ മാത്രം: ജോജു ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനം നിര്‍വഹിച്ച സിനിമയാണ് ‘പണി’. ചിത്രത്തില്‍ നായകനായ ഗിരിയായി വേഷമിട്ടത് ജോജു തന്നെയാണ്. പണിയില്‍ നായികയായി എത്തിയത് തമിഴ് തെലുങ്ക് സിനിമകളിലൂടെ പ്രശസ്തയായ അഭിനയയായിരുന്നു.

ജന്മനാ കേള്‍ക്കാനും സംസാരിക്കാനും കഴിയാത്തയാളാണ് അഭിനയ. അഭിനയത്തോടുള്ള പാഷന്‍ കാരണം സിനിമയിലെത്തുകയും അഭിനയിച്ച സിനിമകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്. കുട്രം 23, മാര്‍ക്ക് ആന്റണി, എന്നീ സിനിമകളിലെ പ്രകടനങ്ങളിലൂടെയാണ് നടി ശ്രദ്ധേയയായത്.

പണിയിലേക്ക് അഭിനയയെ തെരഞ്ഞെടുത്തതിന്റെ കാരണം പറയുകയാണ് ജോജു ജോര്‍ജ്. നായികയാകാന്‍ താന്‍ പലരെയും സമീപിച്ചിരുന്നെന്നും എന്നാല്‍ നിരാശയായിരുന്നു അതിന്റെ ഫലമെന്നും ജോജു പറയുന്നു. കഥ കേട്ട് നടി നിത്യ മേനോന്‍ മാത്രമാണ് അനുകൂലമായി സംസാരിച്ചതെന്നും ജോജു കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോജു ജോര്‍ജ്.

‘പണിയിലെ നായികയാകാന്‍ ഞാന്‍ പലരെയും സമീപിച്ചിരുന്നു. പക്ഷേ, നിരാശയായിരുന്നു അതിന്റെ ഫലം. കഥ കേട്ട് നടി നിത്യ മേനോന്‍ മാത്രമാണ് അനുകൂലമായി സംസാരിച്ചത്. അഭിനയിക്കാമെന്നവര്‍ പറഞ്ഞങ്കിലും ആവശ്യമുള്ള സമയങ്ങളില്‍ അവര്‍ക്ക് ഡേറ്റ് ഇല്ലാതാവുകയായിരുന്നു.

പിന്നെ പണിയിലെ കഥാപാത്രത്തിന്റെ മുഖവുമായി അഭിനയ ചേരുമെന്ന് മനസിലാക്കിയാണ് ഞങ്ങള്‍ അവരെ സമീപിച്ചത്. യഥാര്‍ഥ ജീവിതത്തില്‍ സംസാരശേഷിയും കേള്‍വിയുമില്ലാത്ത അവര്‍ ക്യാമറയ്ക്കു മുന്നില്‍ അഭിനയിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നത് ശരിക്കും വലിയൊരു അത്ഭുതമാണ്.

ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന എല്ലാവര്‍ക്കും അവര്‍ വലിയൊരു പ്രചോദനം തന്നെയാണ്. ഞങ്ങളുടെ ടീം നല്‍കുന്ന സിഗ്നല്‍ പിടിച്ചെടുത്താണ് അവര്‍ അഭിനയിച്ചത്,’ ജോജു ജോര്‍ജ് പറയുന്നു.

Content Highlight: Joju George Talks About Nithya Menon And Pani Movie Casting

We use cookies to give you the best possible experience. Learn more