ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘പണി’. സിനിമയില്‍ നായകനായ ഗിരിയായി വേഷമിടുന്നത് ജോജു ജോര്‍ജ് തന്നെയാണ്. അഭിനയത്തില്‍ നിന്ന് ഇടവേള എടുത്താണ് ജോജു പണിയുടെ സംവിധാനത്തിലേക്ക് ഇറങ്ങിയത്.
ചിത്രത്തില്‍ മുന്‍ ബിഗ്ബോസ് താരങ്ങളായ സാഗര്‍, ജുനൈസ്, ഗായിക അഭയ ഹിരണ്‍മയി, സുജിത് ശങ്കര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ അറുപതോളം പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്. താന്‍ മനസില്‍ കണ്ട രൂപത്തോട് ചേര്‍ന്നുവന്ന പലരെയും തെരഞ്ഞെടുത്ത് മൂന്ന് മാസത്തോളം പരിശീലനം നല്‍കിയാണ് അഭിനയിപ്പിച്ചതെന്ന് പറയുകയാണ് ജോജു.
സിനിമയുടെ പ്രിവ്യൂ ഷോ കണ്ട കമല്‍ഹാസനും മണിരത്‌നവും ഉള്‍പ്പെടെയുള്ളവര്‍ ഏറ്റവും പ്രശംസിച്ചത് സാഗറിന്റെയും ജുനൈസിന്റെയും അഭിനയത്തെ ആണെന്നും ജോജു ജോര്‍ജ് പറയുന്നു. മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോജു.
‘സിനിമയിലെ കഥാപാത്രത്തിന് ഞാന്‍ മനസില്‍ കണ്ട രൂപത്തോട് ചേര്‍ന്നുവന്ന പലരെയും തെരഞ്ഞെടുത്ത് മൂന്ന് മാസത്തോളം പരിശീലനം നല്‍കിയാണ് അഭിനയിപ്പിച്ചത്. രൂപസാദൃശ്യം അന്വേഷിച്ചു പോയതോടെയാണ് 60ല്‍ അധികം പുതുമുഖങ്ങളെ കണ്ടെത്തിയത്.
ചിത്രത്തില്‍ എടുത്തുപറയേണ്ട രണ്ടുപേര്‍ സാഗര്‍, ജുനൈസ് എന്നീ യുവനടന്മാരാണ്. സിനിമയുടെ പ്രിവ്യൂ ഷോ കണ്ട കമല്‍ഹാസന്‍ സാറും മണിരത്‌നം സാറും ഉള്‍പ്പെടെയുള്ളവര്‍ ഏറ്റവും പ്രശംസിച്ചത് ഇവരുടെ പ്രകടനത്തെയാണ്,’ ജോജു ജോര്‍ജ് പറയുന്നു.
ഒരു മാസ്, ത്രില്ലര്‍, റിവഞ്ച് ഴോണറില്‍ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും, എ.ഡി. സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ എം. റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.
Content Highlight: Joju George Talks About Kamal Haasan, Manirathnam And Pani Movie