നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘പണി’. സിനിമയില്‍ നായകനായ ഗിരിയായി വേഷമിട്ടത് ജോജു തന്നെയായിരുന്നു. അഭിനയത്തില്‍ നിന്ന് ഇടവേള എടുത്താണ് ജോജു പണിയുടെ സംവിധാനത്തിലേക്ക് ഇറങ്ങിയത്.
നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘പണി’. സിനിമയില്‍ നായകനായ ഗിരിയായി വേഷമിട്ടത് ജോജു തന്നെയായിരുന്നു. അഭിനയത്തില്‍ നിന്ന് ഇടവേള എടുത്താണ് ജോജു പണിയുടെ സംവിധാനത്തിലേക്ക് ഇറങ്ങിയത്.
മുന്‍ ബിഗ്‌ബോസ് താരങ്ങളായ സാഗര്‍, ജുനൈസ്, ഗായിക അഭയ ഹിരണ്‍മയി, സുജിത് ശങ്കര്‍, അഭിനയ, സീമ തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ അറുപതോളം പുതുമുഖങ്ങളാണ് അഭിനയിച്ചിരുന്നത്. അഞ്ച് ഭാഷകളിലായി എത്തിയ പണിക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
പണി സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെ കാസ്റ്റിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് ജോജു ജോര്‍ജ്. തനിക്ക് സ്ത്രീകള്‍ ഇല്ലാത്ത ലോകത്ത് ജീവിക്കേണ്ടെന്നും സ്ത്രീകള്‍ ഭംഗിയാണെന്നും അദ്ദേഹം പറയുന്നു. കൊമേര്‍ഷ്യല്‍ സിനിമകളില്‍ സ്ത്രീകളെ കാണാന്‍ ആളുകള്‍ക്ക് ഇഷ്ടമാണെന്നും അങ്ങനെയാണ് താന്‍ ചിന്തിക്കുന്നതെന്നും ജോജു കൂട്ടിച്ചേര്‍ത്തു.
ആ രീതിയിലെല്ലാം ചിന്തിച്ചിട്ടാണ് താന്‍ തന്റെ ചിത്രത്തില്‍ കാസ്റ്റിങ് നടത്തിയതെന്നും അവരെയൊക്കെ നല്ല രസമായിട്ട് തനിക്ക് തോന്നിയെന്നും അദ്ദേഹം പറയുന്നു. പണി സിനിമയുടെ പ്രസ് മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്ത്രീകള്‍ ഇല്ലാത്ത ലോകത്ത് എനിക്ക് ജീവിക്കേണ്ട. സ്ത്രീകള്‍ ഭംഗിയാണ്. മാത്രമല്ല എനിക്ക് എന്റെ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ ഭയങ്കര ഇഷ്ടമാണ്. ഞാന്‍ മനസില്‍ ചിന്തിച്ചത് പോലുള്ള കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. സിനിമയിലെ അമ്മ ആയാലും ഒക്കെ എനിക്ക് ഇഷ്ടമാണ്.
കൊമേര്‍ഷ്യല്‍ സിനിമകളില്‍ സ്ത്രീ കഥാപാത്രങ്ങളെ ആളുകള്‍ക്ക് കാണാന്‍ ഇഷ്ടമുണ്ടെന്ന് ഞാന്‍ ചിന്തിക്കുന്നുണ്ട്. ഇത് ശരിയാണെന്നൊന്നും ഞാന്‍ ഞാന്‍ പറയുന്നില്ല. അങ്ങനെ ഒക്കെ ചിന്തിച്ചിട്ടാണ് ആ സിനിമയില്‍ കാസ്റ്റ് നടത്തിയിട്ടുള്ളത്. അവരെയൊക്കെ നല്ല രസമായിട്ട് എനിക്ക് തോന്നുന്നു,’ ജോജു ജോര്‍ജ് പറയുന്നു.
Content Highlight: Joju George Talks About Casting Of Female Characters In Pani Movie