നടന് ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘പണി’. സിനിമയില്‍ നായകനായ ഗിരിയായി വേഷമിട്ടത് ജോജു തന്നെയായിരുന്നു. അഭിനയത്തില്‍ നിന്ന് ഇടവേള എടുത്താണ് ജോജു പണിയുടെ സംവിധാനത്തിലേക്ക് ഇറങ്ങിയത്.
നടന് ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘പണി’. സിനിമയില്‍ നായകനായ ഗിരിയായി വേഷമിട്ടത് ജോജു തന്നെയായിരുന്നു. അഭിനയത്തില്‍ നിന്ന് ഇടവേള എടുത്താണ് ജോജു പണിയുടെ സംവിധാനത്തിലേക്ക് ഇറങ്ങിയത്.
മുന്‍ ബിഗ്ബോസ് താരങ്ങളായ സാഗര്‍, ജുനൈസ്, ഗായിക അഭയ ഹിരണ്മയി, സുജിത് ശങ്കര്‍, അഭിനയ, സീമ തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ അറുപതോളം പുതുമുഖങ്ങളാണ് അഭിനയിച്ചിരുന്നത്. അഞ്ച് ഭാഷകളിലായി എത്തിയ പണിക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
എന്നാല്‍ പണി സിനിമയില്‍ നന്നായി അഭിനയിച്ചവരുടെ അഭിനയത്തെ കുറിച്ച് ചിലര്‍ മോശമാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് ജോജു ജോര്‍ജ്. ഗായിക അഭയ ഹിരണ്മയി ചെയ്ത ജയ എന്ന കഥാപാത്രത്തെയും അവരുടെ അഭിനയവും തനിക്ക് ഒരുപാട് ഇഷ്ടമായെന്ന് ജോജു പറയുന്നു.
എന്നാല്‍ ചിലര്‍ അവരുടെ അഭിനയം മോശമാണെന്ന് പറഞ്ഞെന്നും അത് നടിക്ക് ഫീല്‍ ചെയ്തെന്നും ജോജു പറഞ്ഞു. പണിയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോജു ജോര്‍ജ്.
‘ഞാനൊക്കെ നല്ലതെന്ന് വിചാരിച്ച ചിലരുടെ അഭിനയത്തെ കുറിച്ച് ചിലര്‍ മോശമാണെന്ന് പറഞ്ഞിട്ടുണ്ട്. ഈ സിനിമയില്‍ അഭയ ഹിരണ്മയി ചെയ്ത കഥാപാത്രവും അവരുടെ അഭിനയവും ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷെ ചിലര്‍ അവരുടെ അഭിനയം മോശമാണെന്ന് പറഞ്ഞു. അതില്‍ അഭയക്ക് ഒരുപാട് ഫീല്‍ ചെയ്തു. എന്നാല്‍ എന്റെ ജഡ്ജ്മെന്റില് അവര്‍ നന്നായി അഭിനയിച്ചിട്ടുണ്ട്,’ ജോജു ജോര്‍ജ് പറയുന്നു.
തന്നെ ഇഷ്ടമില്ലാത്ത ഒരുപാട് ആളുകളുണ്ടെന്നും തനിക്ക് ഒരുപാട് ശത്രുക്കളുണ്ടെന്നും നടന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു കാര്യവുമില്ലാതെ തന്നെ ഇഷ്ടപ്പെടാത്ത ആളുകളുണ്ടെന്നും ജോജു പറയുന്നു. ചിലര്‍ക്ക് തനിക്ക് ഒരെണ്ണം തന്നാലോയെന്ന് തോന്നുന്നുണ്ടെന്നും പിന്നെ പേടിച്ചിട്ടാണ് തന്റെയടുത്ത് വരാത്തതെന്നും നടന് കൂട്ടിച്ചേര്‍ത്തു.
Content Highlight: Joju George Talks About Abhaya Hiranmayi’s Acting In Pani Movie