| Monday, 22nd January 2024, 11:32 am

ആ സീനിൽ ഞാൻ ഔട്ട്‌ ഓഫ് ഫോക്കസ് ആയിരുന്നു, അഭിനയിക്കാൻ തുടങ്ങിയത് നടനാവൻ വേണ്ടിയല്ല: ജോജു ജോർജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂനിയർ ആർട്ടിസ്റ്റായി തന്റെ കരിയർ തുടങ്ങി അന്യ ഭാഷകളിൽ അടക്കം തിളങ്ങിനിൽക്കുന്ന മികച്ച നടനാണ് ജോജു ജോർജ്. വർഷങ്ങളുടെ പ്രയത്നം കൊണ്ടാണ് താരം ഇന്ന് കാണുന്ന ഉയർച്ചയിലേക്ക് എത്തിയത്.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരു നടനാവണമെന്ന ആഗ്രഹം തനിക്ക് തോന്നിയതെന്നും ഒരിക്കലും അഭിനയിക്കാൻ വേണ്ടിയല്ല നല്ല പേര് കിട്ടാൻ വേണ്ടിയാണ് അങ്ങനെ ചിന്തിച്ചതെന്നും ജോജു പറയുന്നു. ജീവിതത്തിൽ ഒരുപാട് പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ശൈലജ ചെട്ട്ലൂറിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘ഞാൻ പൂജ്യത്തിൽ നിന്നാണ് തുടങ്ങിയത്. എല്ലാ കടമ്പയും കടന്നാണ് ഇവിടെ വരെ എത്തിയത്. ഒരു പോസ്റ്ററിൽ എന്റെ ചിത്രം കാണണം എന്നായിരുന്നു ആദ്യത്തെ ആഗ്രഹം. അത് കണ്ടു. പിന്നെ ചിത്രം കുറച്ചു വലുതായി കാണണം എന്നായിരുന്നു തോന്നിയത്, അതും കണ്ടു.

ഒരുപാട് സിനിമകളിൽ ചെറിയ വേഷങ്ങളിൽ ഞാൻ വന്നു പോയിട്ടുണ്ട്. കഴിഞ്ഞദിവസം ഞാൻ പണ്ട് അഭിനയിച്ച ഒരു സിനിമ കണ്ടു. ഒരു സീനിൽ ഞാനുണ്ട് പക്ഷേ ഞാൻ ഔട്ട്‌ ഓഫ് ഫോക്കസാണ്. എന്റെ മക്കൾ അത് കണ്ടിട്ട് ചിരിക്കുകയാണ്. അവർ അത് കണ്ടിട്ട് അച്ഛൻ ദാ അവിടെയുണ്ടെന്ന് പറയും.

അന്ന് എന്റെ മുഖം മനസിലാവണം എന്ന് മാത്രമേ എനിക്ക് ആഗ്രഹമുണ്ടായിരുന്നുള്ളൂ. ഞാൻ വളർന്നത് ഒരു ഗ്രാമത്തിലായിരുന്നു. അവിടെ ഒരു ചെറിയ തിയേറ്റർ മാത്രമെയുള്ളൂ. ആ പേരാണ് ഞാൻ എന്റെ പുതിയ പ്രൊഡക്ഷൻ കമ്പനിക്ക് ഇട്ടത്. ശ്രീ മുരുകാ ടാകീസ്.

എട്ടിൽ പഠിക്കുമ്പോഴാണ് എനിക്ക് നടനാവാണമെന്ന ആഗ്രഹം വന്നത്. ഞാൻ കുറേ പരിഹാസങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. അഭിനയിക്കാൻ വേണ്ടിയല്ല, ഒരു നല്ല പേരിന് വേണ്ടിയാണ് എനിക്ക് അന്ന് അങ്ങനെയൊരു ആഗ്രഹം വന്നത്,’ജോജു ജോർജ് പറയുന്നു.

Content Highlight: Joju George Talk About His Struggles In Acting Career

Latest Stories

We use cookies to give you the best possible experience. Learn more