ജോജു ജോര്‍ജ് തെലുങ്കിലേക്ക്. പഞ്ച വൈഷ്ണവ് തേജ് നായകനാവുന്ന പേരിടാത്ത ചിത്രത്തിലാണ് ജോജു അഭിനയിക്കാനൊരുങ്ങുന്നത്. താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വില്ലനായാണ് ജോജു എത്തുന്നത്. ജോജുവിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുമെന്ന് അറിയിച്ചുകൊണ്ട് നിര്‍മാണ കമ്പനി സിത്താര എന്റര്‍ടെയ്‌ന്മെന്റ് പങ്കുവെച്ച ട്വീറ്റില്‍ ഈവിള്‍ ജയന്റ് (ഭീമന്‍ ചെകുത്താന്‍) എന്നാണ് വില്ലനെ വിശേഷിപ്പിച്ചത്.
ചെങ്കാ റെഡ്ഡിയെന്നാണ് ക്യാരക്ടര്‍ പോസ്റ്ററില്‍ ജോജുവിന്റെ പേര്. ഒരു മാസ് വില്ലനായിട്ടാവും ജോജു ചിത്രത്തിലെത്തുക. സിഗരറ്റ് കത്തിച്ച് നില്‍ക്കുന്ന ജോജുവിന്റെ പോസ്റ്ററിലെ ലുക്ക് ഇതിനുള്ള എല്ലാ സാധ്യതയും തുറന്നിടുന്നുണ്ട്.
നവാഗതനായ എന്‍. ശ്രീകാന്ത് റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിത്താര എന്റര്‍ടെയ്ന്‍മെന്റിനൊപ്പം ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചിത്രത്തിന്റെ നിര്‍മാണത്തിലുണ്ട്.
ഇരട്ടയാണ് ഒടുവില്‍ പുറത്തിറങ്ങിയ ജോജുവിന്റെ ചിത്രം. നവാഗതനായ രോഹിത്ത് എം.ജി. കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം വലിയ നിരൂപക പ്രശംസ നേടിയിരുന്നു. ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച ജോജുവിന്റെ പ്രകടനവും ശ്രദ്ധ നേടി. ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിന്റെ ക്ലൈമാക്‌സായിരുന്നു ചര്‍ച്ച ചെയ്യപ്പെട്ടത്.
Buckle up, folks! 🔥 Introducing #JojuGeorge as ferocious, ruthless, troublesome “Chenga Reddy” in #PVT04.
Congrats on the success of #Iratta, Joju sir! 👏 Can’t wait to witness more of your ferocity on the big screen 🤩 #PanjaVaisshnavTej @sreeleela14 #SrikanthNReddy pic.twitter.com/81J82xnOui
— Sithara Entertainments (@SitharaEnts) March 15, 2023
ജോജു ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ഇരട്ട നിര്‍മിച്ചത്. അഞ്ജലി, ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം, കിച്ചു ടെല്ലസ്, ശ്രുതി ജയന്‍, ത്രേസ്യാമ്മ, ജയിംസ് ഏലിയ, ജിത്തു അഷ്റഫ്, മനോജ്, ശരത് സഭ, ഷെബിന്‍ ബെന്‍സന്‍ എന്നിവരാണ് ഇരട്ടയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: joju george’s character poster in telungu movie