മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വെച്ച് താരതമ്യം ചെയ്തുള്ള ചോദ്യത്തോട് നടന്‍ ജോജു ജോര്‍ജ് പ്രതികരിച്ചത് ശ്രദ്ധ നേടുന്നു. ബിഗ് ബോസ് വിജയി ആയതിന് ശേഷം സംവിധായകന്‍ അഖില്‍ മാരാര്‍ വീട്ടില്‍ കാണാനെത്തിയപ്പോള്‍ പ്രതികരണങ്ങള്‍ തേടിയ ഓണ്‍ലൈന്‍ മാധ്യമങ്ങളോടായിരുന്നു ജോജുവിന്റെ പരാമര്‍ശങ്ങള്‍.
ഇപ്പോള്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെ പ്രതീക്ഷയുള്ള ഒരു നടനാണ് ജോജു എന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ ഒരിക്കലും അങ്ങനെ പറയരുതെന്നാണ് ജോജു പറഞ്ഞത്.
‘ഒരിക്കലും അങ്ങനെ പ്രതീക്ഷിക്കരുത്. അത് വേറെ, വന്‍ ലെവല്‍. ഭയങ്കര അലമ്പ് ചോദ്യമാണ്. നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം. മൂന്നൂറിലധികം സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അഭിനയിച്ച മഹാരഥന്മാരുമായിട്ടാണ് ഞങ്ങളെ പോലെയുള്ള ഇന്നലെ വന്ന പിള്ളേരെ താരതമ്യം ചെയ്യുന്നത്. അത് അവരെ ഇന്‍സള്‍ട്ട് ചെയ്യുന്നതിന് തുല്യമാണ്.
എന്റെ പേര് ഏതായാലും വെക്കണ്ട, ഞാന്‍ അവരെ കണ്ടിട്ടാണ് സിനിമയില്‍ വന്നതും, അഭിനയിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം. ഭയങ്കര അലമ്പല്ലേ അത്. നീ തന്നെ പറ, അലമ്പ് അല്ലേ? അപ്പോള്‍ പിന്നെ എന്തിനാണ് അത് ചോദിച്ചത്,’ ജോജു പറഞ്ഞു.
ഇപ്പോള്‍ റിവ്യൂസില്‍ ഒക്കെ തന്നെ ജോജു ചേട്ടന്റെ അഭിനയം വലിയ ആളുകളെ വെച്ചിട്ടണ് താരതമ്യം ചെയ്യുന്നതെന്നും മുരളിയെ പോലെയും തിലകനെ പോലെയും മുഖത്ത് കൊണ്ടുവരുന്ന ഭാവങ്ങള്‍ എന്നൊക്കെ പറയുന്നുണ്ടെന്നും അവതാരകന്‍ പറഞ്ഞു.
‘ഞാന്‍ ഇടയ്ക്ക് വണ്ടി ഓടിക്കുമ്പോള്‍ എന്റെ ഇളയ കൊച്ചു പറയും, അപ്പന്‍ ഷൂമാക്കറെ വെട്ടിക്കുമെന്ന്. അത് അവരുടെ വിവരമില്ലായ്മ. അത് കേട്ടിട്ട് ഞാന്‍ ‘ശെരിയാട മോനെ എന്ന് പറഞ്ഞാല് ഞാന്‍ അവിടെ തിര്‍ന്ന് എന്നും ജോജു ഇതിനോട് പ്രതികരിച്ചു.
Content Highlight: joju george response to the comparisons with mammootty and mohanlal