നായാട്ട് എന്ന മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രത്തിലെ അഭിനയത്തിന് കൈയ്യടി നേടിക്കൊണ്ടിരിക്കുന്ന നടനാണ് ജോജു ജോര്‍ജ്. മാത്രവുമല്ല ജോജുവിന്റെ നാല്‍പതാമത്തെ പൊലീസ് വേഷമാണ് നായാട്ടിലേത്.
നായാട്ടിന്റെ കഥ താനാണ് ആദ്യം കേട്ടതെന്ന് ജോജു ജോര്‍ജ് പറയുന്നു. ജോസഫ് സിനിമയുടെ ഷൂട്ടിങ്ങ് സമയത്താണ് കഥ കേട്ടതെന്നും കേട്ടപ്പോള്‍ തന്നെ ഏറെ ഇഷ്ടപ്പെട്ട കഥയായിരുന്നുവെന്നും ജോജു പറയുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ടിനോട് കഥ പറഞ്ഞത് താനാണെന്നും കഥ പറയുന്ന സമയത്ത് താന്‍ അതില്‍ അഭിനയിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും മികച്ച കഥപാത്രമാണെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞതെന്നും ജോജു കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജോജു.
ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്.
ഏപ്രില്‍ എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍, ജോജു വര്‍ഗീസ് എന്നിവരാണ് നായാട്ടില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. പൊലീസ് കഥാപാത്രങ്ങളായാണ് മൂവരും എത്തുന്നത്.
സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കോലഞ്ചേരി, അടിമാലി, മൂന്നാര്‍, വട്ടവട, കൊട്ടക്കാംബൂര്‍ എന്നിവിടങ്ങളായിരുന്നു ലൊക്കേഷനുകള്‍.
ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. നായാട്ട് മാര്‍ട്ടിന്‍ പ്രകാട്ടിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് കുഞ്ചാക്കോ ബോബന്‍ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിലെ തന്റെ വേഷമായ മൈക്കിള്‍ പ്രവീണ്‍ ആവാന്‍ കുറച്ചധികം ശ്രമം വേണ്ടിവന്നെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Joju George responce about Nayattu movie