ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘പണി’. സിനിമയില്‍ നായകനായ ഗിരിയായി വേഷമിടുന്നത് ജോജു തന്നെയാണ്. സ്വന്തം സിനിമയില്‍ നായകന്‍ ആകാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് പറയുകയാണ് നടന്‍.
ഗിരിയെന്ന പ്രധാന കഥാപാത്രം അഭിനയിക്കാനായി ചില നടന്മാരെ താന്‍ സമീപിച്ചിരുന്നെന്നും എന്നാല്‍ ആരില്‍നിന്നും അനുകൂലമായ ഒരു മറുപടി തനിക്ക് ലഭിച്ചില്ലെന്നും ജോജു പറയുന്നു. മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘പണി സിനിമയിലെ പ്രധാന കഥാപാത്രം അഭിനയിക്കാനായി ചില നടന്മാരെ ഞാന്‍ സമീപിച്ചിരുന്നു. എങ്കിലും ആരില്‍നിന്നും അനുകൂലമായ ഒരു മറുപടി എനിക്ക് ലഭിച്ചില്ല. ഒരു നടനായ ഞാന്‍ സംവിധാനത്തിലേക്ക് ഇറങ്ങുമ്പോള്‍ അത് എത്രകണ്ട് ഗൗരവത്തോടെ ആണെന്ന് അവര്‍ക്ക് തോന്നിക്കാണാം. അതോടെയാണ് പ്രധാന കഥാപാത്രം ഞാന്‍ തന്നെ ചെയ്യാന്‍ തീരുമാനിച്ചത്,’ ജോജു ജോര്‍ജ് പറഞ്ഞു.
സിനിമയില്‍ നായികയായി എത്തുന്നത് തമിഴ് തെലുങ്ക് സിനിമകളിലൂടെ പ്രശസ്തയായ അഭിനയയാണ്. ജന്മനാ കേള്‍ക്കാനും സംസാരിക്കാനും കഴിയാത്തയാളാണ് അഭിനയ. മറ്റു പല നടിമാരെയും ആദ്യം സമീപിച്ചിരുന്നെന്നും അവസാനമാണ് അഭിനയയെ കണ്ടെത്തുന്നതെന്നും ജോജു പറഞ്ഞു. തന്നെ ശരിക്കും അമ്പരപ്പിച്ച അഭിനേത്രിയാണ് അഭിനയയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
‘ഈ സിനിമയിലേക്ക് മറ്റു പല നടിമാരെയും ആദ്യം സമീപിച്ചിരുന്നു. പക്ഷേ, ഒന്നും ഫൈനല്‍ ആയില്ല. ഒടുവിലാണ് അഭിനയയെ കണ്ടെത്തുന്നത്. എന്നെ ശരിക്കും അമ്പരപ്പിച്ച അഭിനേത്രിയാണ് അവര്‍. സംസാരിക്കാനോ കേള്‍ക്കാനോ സാധിക്കില്ലെന്ന് അവരുടെ അഭിനയം കാണുമ്പോള്‍ ഒരിക്കല്‍ പോലും തോന്നില്ല. എന്റെ കൈ ചലനങ്ങള്‍ കണ്ടാണ് അവര്‍ ഓരോ ഷോട്ടിലും അഭിനയിച്ചിരിക്കുന്നത്,’ ജോജു ജോര്‍ജ് പറഞ്ഞു.
Content Highlight: Joju George Answered Why He Act In Pani Movie