| Sunday, 13th October 2019, 4:27 pm

സക്കരിയയുടെ ഹലാല്‍ ലൗ സ്‌റ്റോറിയില്‍ ഇന്ദ്രജിത്തും ജോജു ജോര്‍ജും; വരത്തന് ശേഷം ഷറഫുദ്ദീനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

സുഡാനി ഫ്രം നൈജീരിയ എന്ന് വിജയ ചിത്രത്തിന് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഗ്രേസ് ആന്റണിയും ഫറഫുദ്ദീനും മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തും.

പ്രണയ കഥ പറയുന്ന ചിത്രം നവംബര്‍ 20ന് ചിത്രീകരണം ആരംഭിച്ചേക്കും. ചിത്രത്തിന്റെ തിരക്കഥ സക്കരിയയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ഒരുക്കുന്നത്. ആഷിഫ് കക്കോടിയും എഴുത്തില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്.

ആഷിഖ് അബു, ജസ്‌ന ആഷിം, ഹര്‍ഷദ് അലി എന്നിവര്‍ പ്രധാന നിര്‍മ്മാതാക്കളാവുമ്പോള്‍ പപ്പായ കൂട്ടായ്മയില്‍ പങ്കാളികളായ സൈജു ശ്രീധരനും അജയ് മേനോനും നിര്‍മ്മാണ പങ്കാളികളാവുന്നു. സക്കരിയയും മുഹ്‌സിന്‍ പരാരിയും കൂടി നിര്‍മ്മാണ പങ്കാളികളാണ്.

അജയ് മേനോന്‍ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍ സൈജു ശ്രീധരന്‍ എഡിറ്റിംഗ് നിര്‍വഹിക്കും. ബിജിബാലും ഷഹബാസ് അമനും സംഗീതമൊരുക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അനീസ് നാടോടിയാണ് ചിത്രത്തിന്റെ കലാസംവിധാനം. മഷര്‍ ഹംസ വസ്ത്രാലങ്കാരം നിര്‍വഹിക്കും. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.


 

We use cookies to give you the best possible experience. Learn more