മലയാളികളുടെ പ്രിയ നടനാണ് ജോജു ജോര്‍ജ്. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയാണ് ഇന്ന് കാണുന്ന വിധത്തില്‍ വലിയ താരമായി ജോജു ഉയര്‍ന്നത്. നിലവില്‍ അന്യഭാഷയിലടക്കം തിരക്കുള്ള നടനാണ് ജോജു.
മലയാളികളുടെ പ്രിയ നടനാണ് ജോജു ജോര്‍ജ്. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയാണ് ഇന്ന് കാണുന്ന വിധത്തില്‍ വലിയ താരമായി ജോജു ഉയര്‍ന്നത്. നിലവില്‍ അന്യഭാഷയിലടക്കം തിരക്കുള്ള നടനാണ് ജോജു.
ജോജുവിന്റെ പ്രകടനത്തിലൂടെ വലിയ രീതിയില്‍ ശ്രദ്ധ നേടിയ ചിത്രമായിരുന്നു മധുരം. അന്ന് വരെ കണ്ട ജോജുവില്‍ നിന്ന് വ്യത്യസ്തമായി ഒരു പ്രണയ നായകനായാണ് താരം ചിത്രത്തില്‍ എത്തിയത്. എന്നാല്‍ മധുരത്തില്‍ റൊമാന്‍സ് ചെയ്യാന്‍ തനിക്ക് ഭയം തോന്നിയിരുന്നു എന്നാണ് ജോജു പറയുന്നത്. തന്റെ ശരീരം കുറച്ച് തടിച്ചിട്ടായതിനാല്‍ ആ വേഷം ചെയ്യുന്നതിലുള്ള ആശങ്ക തന്റെ സുഹൃത്തുക്കളും പറഞ്ഞിരുന്നുവെന്നും ജോജു പറയുന്നു. ബോഡി ഫിറ്റ് ചെയ്യാന്‍ ഒരുപാട് ആഗ്രഹമുണ്ടെന്നും എന്നാല്‍ സിനിമയ്ക്ക് വേണ്ടി ശ്രമിച്ചിരുന്ന നാളില്‍ അതിനെ കുറിച്ചൊന്നും ചിന്തിക്കാന്‍ കഴിഞ്ഞില്ലെന്നും ജോജു പറയുന്നു. അന്തിമഴൈ ടി. വിയോട് സംസാരിക്കുകയായിരുന്നു ജോജു.
‘മധുരം സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ഭയം തോന്നിയിരുന്നു. കാരണം എന്റെ ശരീരം കുറച്ച് തടിച്ചിട്ടാണല്ലോ. അതെല്ലാം വെച്ച് റൊമാന്‍സ് ചെയ്യുന്നത് കണ്ട് എന്റെ കൂട്ടുകാര്‍ പറഞ്ഞിരുന്നു പ്രശ്‌നമാവുമെന്ന്. എന്റെ ബോഡി അതിന് ചേരുമോ എന്നായിരുന്നു അവര്‍ ചോദിച്ചത്. അവരുടെ ജഡ്ജ്‌മെന്റ് ശരിയാവുകയാണെങ്കില്‍ ഞാന്‍ ചെയ്യുന്നത് തെറ്റാണ് എന്നെനിക്ക് തോന്നും. പക്ഷെ അത് സംഭവിച്ചില്ല.
ഒരു നടനെ സംബന്ധിച്ച് ബോഡി ഫിറ്റ്‌നസ് എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. പക്ഷെ അതെനിക്ക് കഴിയാത്ത കാര്യമാണ്. എനിക്ക് ഭക്ഷണം കഴിക്കാന്‍ ഒരുപാട് ഇഷ്ടമാണ്. ഏറ്റവും സന്തോഷം നല്‍കുന്ന ഒരു കാര്യമാണത്. അത് അങ്ങനെ ആയിപ്പോയി കാരണം അതുകൊണ്ട് ആരോഗ്യപരമായി എനിക്കൊരു പ്രശ്‌നവുമില്ല.
എനിക്ക് വലിയ ആഗ്രഹമുണ്ട് ബോഡി നന്നായി ഫിറ്റ് ആവണമെന്ന്. ഞാന്‍ അതിന് വേണ്ടി ശ്രമിക്കുക തന്നെ ചെയ്യും. പണ്ടെല്ലാം എനിക്ക് അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റുമായിരുന്നു. പക്ഷെ ഭാവിയില്‍ ഇങ്ങനെ ഹീറോ വേഷങ്ങള്‍ ചെയ്യാന്‍ പറ്റുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ലല്ലോ. അങ്ങനെ അറിയുമായിരുന്നുവെങ്കില്‍ അന്നേ ഞാന്‍ ശരീരം ശ്രദ്ധിക്കുമായിരുന്നു.
പക്ഷെ എനിക്ക് സമയം കിട്ടിയില്ല. കാരണം ഒരു സിനിമ കഴിഞ്ഞാല്‍ അടുത്തത്, അതിന്റടുത്തത് അങ്ങനെ ഞാന്‍ ചാന്‍സിനായി ഓടുകയായിരുന്നു. അതിനായി ശ്രമിക്കുമ്പോള്‍ സമയം പോയത് ഞാന്‍ അറിഞ്ഞില്ല. ഞാനും ആലോചിക്കും ഇത്രയും കാലം ഞാന്‍ ഇതിനായി നടന്നോയെന്ന്. സ്വപ്നത്തിനുള്ളില്‍ യാത്ര ചെയ്ത പോലെ ആയിരുന്നു,’ ജോജു ജോര്‍ജ് പറയുന്നു.
Content Highlight: Joju George about a Particular scene on Madhuram Movie