75 വയസുകാരന്‍ അല്‍ഷിമേഴ്‌സ് രോഗിയായി ജോജു ജോര്‍ജ്; ജില്ലം പെപ്പരയെ കുറിച്ച് സംവിധായകന്‍
Malayalam Cinema
75 വയസുകാരന്‍ അല്‍ഷിമേഴ്‌സ് രോഗിയായി ജോജു ജോര്‍ജ്; ജില്ലം പെപ്പരയെ കുറിച്ച് സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd February 2021, 11:56 am

കൊച്ചി: എഴുപത്തിയഞ്ചുകാരന്‍ അല്‍ഷിമേഴ്‌സ് രോഗിയായി ജോജു ജോര്‍ജ് എത്തുന്നു. നാവാഗതനായ ജോഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ജില്ലം പെപ്പരെ’യിലാണ് ജോജു ജോര്‍ജ് വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഒരു മേളവാദ്യക്കാരന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ ചെറുപ്പം മുതല്‍ വാര്‍ധക്യം വരെയുള്ള ജീവിതമാണ് അവതരിപ്പിക്കുന്നത്. 70 – 75 വയസുകാരനുമ്പോള്‍ അല്‍ഷിമേഴ്‌സ് രോഗിയാവുന്ന കഥാപാത്രത്തെയാണ് ജോജു അവതതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ ജോഷ് പറഞ്ഞു.

ടൈസ് ഓഫ് ഇന്ത്യയോട് ആയിരുന്നു ജോഷിന്റെ പ്രതികരണം. ഇതൊരു റിയലിസ്റ്റിക് സിനിമയാണെന്നും ജോജു ചേട്ടന്റെ അഭിനയജീവിതത്തിലെ തന്നെ മികച്ച വേഷമായിരിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ജോഷ് പറഞ്ഞു.

സംവിധായകന്‍ മേജര്‍ രവിയാണ് ചിത്രം നിര്‍മിക്കുന്നത്. മേജര്‍ രവിയുടെ ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്നു ജോഷ്. ചിത്രത്തിന്റെ ഛായാഗ്രഹണം അര്‍ജുന്‍ രവി, എഡിറ്റര്‍ രോഗിത് വി എസ് വാരിയത്, സംഗീത സംവിധാനം മണികണ്ഠന്‍ അയ്യപ്പ, ലൈന്‍ പ്രൊഡ്യൂസര്‍ ബാദുഷ എന്‍.എം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Jojo George plays a 75-year-old man with Alzheimer’s disease;