| Thursday, 23rd September 2021, 12:36 pm

സ്വീഡനില്‍ നിന്നും സന്തോഷ വാര്‍ത്ത; ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം അവാര്‍ഡ് നേടി ജോജി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വീഡന്‍ അന്താരാഷ്ട്ര ചലചിത്ര മേളയില്‍ (SIFF 2021) തിളങ്ങി മലയാളത്തിന്റെ സ്വന്തം ജോജി. ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ മികച്ച ചിത്രമായാണ് ജോജി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

സിനിമയിലെ നായകനായ ഫഹദാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പുരസ്‌കാരം ലഭിച്ച വാര്‍ത്ത താരം ആരാധകര്‍ക്കായി പങ്കുവെച്ചത്.

ആമസോണ്‍ പ്രൈമിലുടെ പുറത്തിറങ്ങിയ സിനിമ ദേശീയ തലങ്ങളില്‍ പോലും ചര്‍ച്ചയായിരുന്നു.

ദിലീഷ് പോത്തന്റെ മൂന്നാമത്തെ ചിത്രമായ ജോജി ഏപ്രില്‍ ഏഴിനാണ് പ്രേക്ഷകരിലെത്തിയത്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രവുമായിരുന്നു ജോജി.

ഷെയ്ക്സ്പീരിയന്‍ ദുരന്തനാടകം മാക്ബത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്ന് സിനിമ ഒരുക്കിയത്.

ഫഹദ് ഫാസില്‍ ബാബുരാജ്, സണ്ണി, ഉണ്ണിമായ പ്രസാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നേരത്തെ ജോജി സ്വീഡന്‍ അന്താരാഷ്ട്ര ചലചിത്ര മേളയിലേക്ക് തെരഞ്ഞടുക്കപ്പെട്ട വിവരവും അണിയറപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങിലൂടെ പങ്കു വെച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  JOJI won The Best International Feature Film Award @ the Swedish International Film Festival (SIFF) 2021.

Latest Stories

We use cookies to give you the best possible experience. Learn more