ദിലീഷ് പോത്തന് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ജോജിയിലെ നിരവധി രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ചിത്രത്തിലെ ഫഹദിന്റെ ജോജി എന്ന കഥാപാത്രം പറയുന്ന ‘നീയാണല്ലോ കോടതി’ എന്ന ഡയലോഗും തുടര്‍ന്നുള്ള ഭാഗങ്ങളും, ബാബുരാജിന്റെ ജോമോന് എന്ന കഥാപാത്രത്തിന്റെ ഡയലോഗുമെല്ലാം ട്രോളുകളില്‍ നിറഞ്ഞിരുന്നു.
ഇപ്പോള്‍ ഇക്കൂട്ടത്തിലേക്ക് എത്തിയിരിക്കുന്ന മറ്റൊരു ട്രോളാണ് സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിക്കുന്നത്. ‘നീയാണല്ലോ കോടതി’ ഭാഗം മലയാളത്തിലെ മറ്റു സംവിധായകര്‍ അവതരിപ്പിച്ചാല്‍ എങ്ങനെയിരിക്കുമെന്നാണ് ഈ ട്രോളില്‍ പറയുന്നത്. അമല്‍ ടോം ബാബുവാണ് ഈ ട്രോള്‍ ചെയ്തിരിക്കുന്നത്.
സത്യന് അന്തിക്കാട്, ജിസ് ജോയ്, പ്രിയദര്ശന്, ഷാജി കൈലാസ്, ലിജോ ജോസ് പല്ലിശ്ശേരി, പൃഥ്വിരാജ്, ലാല്‍ ജൂനിയര്‍, ജീത്തു ജോസഫ്, അമല്‍ നീരദ്, അലി അക്ബര്‍ എന്നിവരുടെ വേര്‍ഷനുകള്‍ എന്ന് പറഞ്ഞാണ് ട്രോള്‍ ചെയ്തിരിക്കുന്നത്.
എല്ലാ സംവിധായകരുടെയും ചിത്രങ്ങളിലെ പൊതുസ്വഭാവത്തെയും ഡയലോഗ് രീതിയെയുമൊക്കെ വെച്ചാണ് ട്രോളുകള്‍. ഷാജി കൈലാസിന്റെ ജോജി വലിയ തെറികള്‍ പറയുമ്പോള്‍ ജിസ് ജോയ് ഒന്നു പോടോ സുഹൃത്തേ എന്നാണ് പറയുന്നത്.
ജീത്തു ജോസഫിന്റെ ജോജി രണ്ടാം തിയ്യതി കുതിരയെ കുത്തിവെപ്പിയ്ക്കാന് കൊണ്ടുപോയ കഥയുമായിട്ടാണ് വരുന്നത്. ഇക്കൂട്ടത്തില്‍ ഏറ്റവും കിടിലന്‍ ട്രോളുകള്‍ വന്നിരിക്കുന്നത് അമല്‍ നീരദിനും അലി അക്ബറിനുമാണെന്നാണ് ട്രോളിന് വരുന്ന കമന്റുകള്‍.
മറ്റെല്ലാ സംവിധായകരുടെ ട്രോളിലും അതേ സീനില്‍ ഡയലോഗ് മാറ്റിയെഴുതിയിട്ടാണെങ്കില്, അമല്‍ നീരദിന്റെ ട്രോളില്‍ ജോജി ‘ഇന്നെങ്ങാനും എത്തുമോ ആവോ’ എന്ന് പനച്ചേല്‍ കുടുംബം കാത്തിരിക്കുന്ന രീതിയിലാണ്.
അലി അക്ബറാണ് ഏറ്റവും അവസാനം വരുന്നത്. ഒരു പേനയുടെയും പേപ്പറിന്റെയും ചിത്രത്തിനൊപ്പം ‘ജോജിയുടെ ബാക്കി കഥ എഴുതണമെങ്കി നിങ്ങള്‍ പൈസ തരണം’ എന്ന വരി മാത്രമാണുള്ളത്.
നേരത്തെ ജോജിയിലെ ബാബുരാജിന്റെ ‘നിയമപരമായും കായികപരമായും നേരിടും’ എന്ന ഭാഗത്തിനും നിരവധി വ്യത്യസ്തമായ ട്രോളുകള്‍ ഇറങ്ങിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Joji movie trolls, Malayalam Directors directing scenes from Joji