ഹിന്ദുത്വയുടെ ആസൂത്രണമാണ് രാമ നവമി ആഘോഷങ്ങളുടെ മറവില്‍ സംഘപരിവാര്‍ നടത്തുന്ന വംശീയ ആക്രമണങ്ങള്‍; സംയുക്ത പ്രസ്താവന
Kerala News
ഹിന്ദുത്വയുടെ ആസൂത്രണമാണ് രാമ നവമി ആഘോഷങ്ങളുടെ മറവില്‍ സംഘപരിവാര്‍ നടത്തുന്ന വംശീയ ആക്രമണങ്ങള്‍; സംയുക്ത പ്രസ്താവന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th April 2022, 5:17 pm

തിരുവനന്തപുരം: രാമ നവമി ആഘോഷങ്ങളുടെ മറവില്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന വംശീയ ആക്രമണങ്ങള്‍ ജനാധിപത്യ- മതേതര ഇന്ത്യയെ വെല്ലുവിളിക്കുന്നതാണെന്നും പൗരസമൂഹത്തിന്റെ സമാധാന ജീവിതത്തെ തടസപ്പെടുത്തുന്നതാണെന്നും രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംയുക്ത
പ്രസ്താവന.

സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സംയുക്ത
പ്രസ്താവനയിലാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പുവെച്ചത്.

മാംസ ഭക്ഷണം വിളമ്പിയതിന്റെ പേരില്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച സംഭവം മുതല്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ വ്യാപകമായ അക്രമം നടത്തുകയാണ്.

മുസ്‌ലിങ്ങളുടെ വീടുകളും പള്ളിയും ദര്‍ഗയും അക്രമകാരികള്‍ അഗ്‌നിക്കിരയാക്കിയ സംഭവങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ പലഭാഗങ്ങളിലും സംഘപരിവാര്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ കൊലവിളികള്‍ നടത്തുന്നത് പൊലീസിന്റെ സാന്നിധ്യത്തിലാണ് എന്നുള്ളത് രാജ്യം നേരിടുന്ന ഭീകരാന്തരീക്ഷം വെളിപ്പെടുത്തുന്നതാണെന്ന് സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഹിന്ദുത്വയുടെ കൃത്യമായ ആസൂത്രണമാണ് ഈ അക്രമങ്ങള്‍ക്ക് പിന്നിലുള്ളത് എന്നത് വ്യക്തമാണ്. അതുകൊണ്ടാണ് ഭരണകൂടം അക്രമികള്‍ക്കെതിരെ മൗനം പാലിക്കുന്നത്. ഈ അപകടകരമായ രാഷ്ട്രീയ സാഹചര്യത്തെ ജനാധിപത്യപരമായി പ്രതിരോധിക്കുക എന്നത് ഓരോ ജനാധിപത്യ വിശ്വാസിയുടേയും ഉത്തരവാദിത്തമാണ്. സംഘപരിവാറിനെതിരെ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ ജനാധിപത്യ- മതേതര വിശ്വാസികള്‍ തയ്യാറാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നും പ്രസ്താവനയില്‍ പറഞ്ഞു.

പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍

ബി.ആര്‍.പി ഭാസ്‌കര്‍
കെ. സച്ചിദാനന്ദന്‍
രമ്യ ഹരിദാസ് എം.പി
ആനി രാജ
കെ. അജിത
കെ.കെ.രമ എം.എല്‍.എ
കെ.ഇ.എന്‍
സി.പി.ജോണ്‍
പന്ന്യന്‍ രവീന്ദ്രന്‍
ഡോ. ജെ. ദേവിക
എന്‍.പി. ചെക്കുട്ടി
ഡോ. രേഖ രാജ്
കെ.കെ. കൊച്ച്
ഡോ. സി.എസ്. ചന്ദ്രിക
സണ്ണി എം. കപിക്കാട്
ശീതള്‍ ശ്യാം
ഡോ. എസ്.പി. ഉദയകുമാര്‍
ആര്‍. അജയന്‍
കെ.ജി. ജഗദീശന്‍
കെ.കെ. ബാബുരാജ്


ജിയോ ബേബി
ഭാസുരേന്ദ്ര ബാബു
മൃദുല ദേവി. എസ്
സി.ആര്‍. നീലകണ്ഠന്‍
ഡോ. കെ.ജി. താര
സി.കെ. അബ്ദുള്‍ അസീസ്
കെ.എസ്. ഹരിഹരന്‍
ദിനു വെയില്‍
ആബിദ് അടിവാരം
ഗോമതി ഇടുക്കി
അനിത ശാന്തി
ശ്രീജ നെയ്യാറ്റിന്‍കര
അഡ്വ. കുക്കു ദേവകി
ഡോ. ഹരിപ്രിയ
ഡോ. ധന്യ മാധവ്
അഡ്വ. ഫാത്തിമ തഹ്‌ലിയ
ഡോ. സാംകുട്ടി പട്ടംകരി
ഷമീന ബീഗം
ജോളി ചിറയത്ത്
ഡോ. അമല അനി ജോണ്‍
എം. സുല്‍ഫത്ത്
ലാലി പി.എം
കെ.കെ. റൈഹാനത്ത്
അഡ്വ. കെ. നന്ദിനി
അപര്‍ണ ശിവകാമി

അഡ്വ. ഭദ്രകുമാരി
തനൂജ ഭട്ടതിരി
പ്രശാന്ത് സുബ്രമഹ്ണ്യന്‍
ബിന്ദു തങ്കം കല്യാണി
അഡ്വ. സുജാത വര്‍മ്മ
ബൈജു മേരിക്കുന്ന്
മുഹമ്മദ് ഉനൈസ്

Content Highlights:  Joint Statement; racist attacks carried out by the Sangh Parivar under the guise of Rama Navami celebrations are a plan of Hindutva