ഹിന്ദുത്വത്തിന്റെ കൂട്ടുകൃഷി
Daily News
ഹിന്ദുത്വത്തിന്റെ കൂട്ടുകൃഷി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th June 2015, 5:01 pm

സംഗതികള്‍ ഈ വഴിക്കുപോകുമ്പോള്‍ പ്രവീണ്‍ തൊഗാഡിയയുമായി ചേര്‍ന്ന് വെള്ളാപ്പള്ളി നടേശന്‍ ശ്രീനാരായണനെയും അദ്ദേഹത്തിന്റെ ജാതിക്കും മതത്തിനും അതീതമായ ദര്‍ശനങ്ങളെയും അപമാനിക്കുകയാണെന്നതാണ് ഓരോ മലയാളിയും ഗൗരവാവഹമായി കാണേണ്ടത്. നവോത്ഥാനത്തിന്റെ ചരിത്രത്തെ നിഷേധിച്ചുകൊണ്ട് ബ്രാഹ്മണാധികാരത്തില്‍ അധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആലയില്‍ ശ്രീനാരായണ പ്രസ്ഥാനത്തെ കൊണ്ടുപോയി കെട്ടിയിടാനാണ് വെള്ളാപ്പള്ളി അച്ചാരം വാങ്ങിയിരിക്കുന്നത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ഒരു ശ്രീനാരായണീയനും ഹിന്ദുത്വത്തിന്റെ അക്രമോത്സുക പ്രതിനിധിയായ തൊഗാഡിയയുമായുള്ള ഈ ബാന്ധവം അംഗീകരിക്കാനുമാവില്ലല്ലോ.


 

hindu-communalism2

 


| ഒപ്പിനിയന്‍ | കെ.ടി.കുഞ്ഞിക്കണ്ണന്‍ |


ശ്രീമാന്‍ വെള്ളാപ്പള്ളി നടേശന്‍ പ്രവീണ്‍ തൊഗാഡിയയുമായി ചേര്‍ന്ന് കേരളത്തില്‍ കൂട്ടുകൃഷി ആരംഭിക്കാന്‍ പോകുകയാണ് പോലും. മാത്രമല്ല തൊഗാഡിയയുടെ പണം കൊണ്ട് മെഡിക്കല്‍ കോളേജും തുടങ്ങുന്നുണ്ട് പോലും! ജൂണ്‍ 16-ാം തിയ്യതി എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര, ചേര്‍ത്തല യൂണിയനുകള്‍ സംയുക്തമായി ചേര്‍ത്തലയില്‍ സംഘടിപ്പിച്ച കാര്‍ഷിക-ആരോഗ്യ സെമിനാറിലാണ് പ്രഖ്യാപനമുണ്ടായത്.

അപരമതവിദ്വേഷംഷത്തിലും വംശഹത്യയിലും തിമര്‍ക്കുന്ന തൊഗാഡിയ ദാരിദ്ര്യം തുടച്ചുനീക്കാന്‍ കാര്‍ഷിക സംസ്‌കൃതിയിലേക്ക് തിരിച്ചുവരണമെന്ന് ശ്രീനാരായണീയരെ ആഹ്വാനവും ചെയ്തിരിക്കുകയാണ്. ഒപ്പം ഹിന്ദുവിന്റെ സുരക്ഷിതത്വവും സമൃദ്ധിയുമാണ് പ്രധാനമെന്ന് ശ്രീനാരായണീയരെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.

എസ്.എന്‍.ഡി.പിയുമായി ചേര്‍ന്ന് തൊഗാഡിയക്ക് നടത്താന്‍ താല്പര്യം ജൈവകൃഷിയൊന്നുമല്ലെന്ന് വെളിവാക്കുന്നതായിരുന്നു തൊഗാഡിയയുടെ പ്രസംഗം. മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പ്രസംഗം സൃഷ്ടിച്ച വൈകാരിക അന്തരീക്ഷത്തെ മുതലെടുക്കാനും ഹിന്ദുസമൂഹത്തിന്റെ രക്ഷാകര്‍തൃത്വം സ്വയം ഏറ്റെടുക്കാനുമാണ് തൊഗാഡിയ ഈ അവസരത്തെ ഉപയോഗിച്ചത്. ആര്‍ക്കും മനസ്സിലാകുന്നവിധം ന്യൂനപക്ഷവിരുദ്ധ  ആക്രോശമായിരുന്നു ഈ വിശ്വഹിന്ദുപരിഷത്ത് തലവന്റെ എസ്.എന്‍.ഡി.പിക്കാരുടെ പരിപാടിയിലെ പ്രസംഗം.

സെമിനാറില്‍ പങ്കെടുത്തവരെ തൊഗാഡിയയുടെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം പരിശോധിക്കുകയും ചെയ്തതായി വാര്‍ത്ത കണ്ടു. വെള്ളാപ്പള്ളി നടേശന്റെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് പ്രവീണ്‍ തൊഗാഡിയ പരിശോധിക്കുന്ന പടവും മാധ്യമങ്ങളില്‍ പിറ്റേദിവസം അച്ചടിച്ചുവന്നു. അത് ഒരു പ്രഷര്‍ പരിശോധന മാത്രമല്ലെന്നും തൊഗാഡിയ വെള്ളാപ്പള്ളിയുടെ വര്‍ഗീയതയുടെ അളവെടുക്കുകയാണെന്നും നവമാധ്യമങ്ങളില്‍ കളിയാക്കപ്പെട്ടു.


ജാതിവേണ്ട മതംവേണ്ട മനുഷ്യന് എന്ന് ഉദ്‌ബോധിപ്പിച്ചത്, മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് സ്വന്തം ജീവിതാനുഷ്ഠാനങ്ങളിലൂടെ മലയാളികളെ പഠിപ്പിച്ചത് ശ്രീനാരായണനാണ്. ആ മഹാന്റെ പിന്തുടര്‍ച്ചക്കാരെന്ന് അവകാശപ്പെടുന്നവര്‍ ഭൂരിപക്ഷ മതത്തിന്റെ മൊത്തകച്ചവടക്കാരാകുന്നത് സ്വന്തം താല്പര്യങ്ങളും സ്വാര്‍ത്ഥമോഹങ്ങളും ഒന്നുകൊണ്ട് മാത്രമാണെന്ന് കാര്യങ്ങളെ സത്യസന്ധമായി സമീപിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു.


 

narayana-guruസംഗതികള്‍ ഈ വഴിക്കുപോകുമ്പോള്‍ പ്രവീണ്‍ തൊഗാഡിയയുമായി ചേര്‍ന്ന് വെള്ളാപ്പള്ളി നടേശന്‍ ശ്രീനാരായണനെയും അദ്ദേഹത്തിന്റെ ജാതിക്കും മതത്തിനും അതീതമായ ദര്‍ശനങ്ങളെയും അപമാനിക്കുകയാണെന്നതാണ് ഓരോ മലയാളിയും ഗൗരവാവഹമായി കാണേണ്ടത്. നവോത്ഥാനത്തിന്റെ ചരിത്രത്തെ നിഷേധിച്ചുകൊണ്ട് ബ്രാഹ്മണാധികാരത്തില്‍ അധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആലയില്‍ ശ്രീനാരായണ പ്രസ്ഥാനത്തെ കൊണ്ടുപോയി കെട്ടിയിടാനാണ് വെള്ളാപ്പള്ളി അച്ചാരം വാങ്ങിയിരിക്കുന്നത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ഒരു ശ്രീനാരായണീയനും ഹിന്ദുത്വത്തിന്റെ അക്രമോത്സുക പ്രതിനിധിയായ തൊഗാഡിയയുമായുള്ള ഈ ബാന്ധവം അംഗീകരിക്കാനുമാവില്ലല്ലോ.

കഴിഞ്ഞ കുറെ കാലമായി ഹിന്ദുത്വ ശക്തികള്‍ക്കാവശ്യമായ രീതിയില്‍ വെള്ളാപ്പള്ളി നടേശന്‍ ചരിഞ്ഞും ചാഞ്ഞും നിന്നുകൊടുക്കുന്നത് കേരളീയ സമൂഹം കണ്ടുപോരുന്നതാണ്. ഹിന്ദുത്വത്തിന്റെ രാക്ഷസമോഹങ്ങള്‍ക്ക് എസ്.എന്‍.ഡി.പിയെ എറിഞ്ഞുകൊടുക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍ ചെയ്യുന്നത്. ചരിത്രബോധം നഷ്ടപ്പെട്ട കോമാളികളെ പോലെ ഹിന്ദുത്വ ബാന്ധവത്തിന് വേദിയൊരുക്കുന്ന എസ്.എന്‍.ഡി.പി നേതാക്കള്‍ ശ്രീനാരായണനെ അപമാനിക്കുകയാണ്.

ജാതിവേണ്ട മതംവേണ്ട മനുഷ്യന് എന്ന് ഉദ്‌ബോധിപ്പിച്ചത്, മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് സ്വന്തം ജീവിതാനുഷ്ഠാനങ്ങളിലൂടെ മലയാളികളെ പഠിപ്പിച്ചത് ശ്രീനാരായണനാണ്. ആ മഹാന്റെ പിന്തുടര്‍ച്ചക്കാരെന്ന് അവകാശപ്പെടുന്നവര്‍ ഭൂരിപക്ഷ മതത്തിന്റെ മൊത്തകച്ചവടക്കാരാകുന്നത് സ്വന്തം താല്പര്യങ്ങളും സ്വാര്‍ത്ഥമോഹങ്ങളും ഒന്നുകൊണ്ട് മാത്രമാണെന്ന് കാര്യങ്ങളെ സത്യസന്ധമായി സമീപിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു.


ജന്മി നാടുവാഴിത്വത്തിന്റെ പ്രത്യയശാസ്ത്രമായി വര്‍ത്തിച്ച ജാതിമത യാഥാസ്ഥിതികത്വത്തിനെതിരെ സംഘടിക്കാനും ശക്തരാകാനുമാണ് ശ്രീനാരായണന്‍ ആഹ്വാനം ചെയ്തത്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ മനുഷ്യത്വരഹിതമായ അധികാരഘടനക്കെതിരായി ചിന്തിക്കുകയും ധീരമായി പോരാടുകയുമാണ് ശ്രീനാരായണന്‍ ചെയ്തത്.


 

thogadiaഹിന്ദുത്വത്തിന്റെ സവര്‍ണാധികാരത്തിനെതിരായുള്ള കലാപങ്ങളായിരുന്നു ശ്രീനാരായണന്റെ ഇടപെടലുകളെല്ലാം. സ്വാമി വിവേകാനന്ദന്‍ ഇത് ഭ്രാന്താലയമോ എന്ന് സന്ദേഹിച്ച കേരളീയ സമൂഹത്തില്‍ ജാതിവ്യവസ്ഥക്കും അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ നവോത്ഥാനത്തിന്റെ സമരപാതകള്‍ വെട്ടിത്തെളിയിച്ചത് ഗുരുദേവനാണ്. ജാതിമത യാഥാസ്ഥിതികത്വത്തിന്റെ ഇന്ത്യയിലെയും കേരളത്തിലെയും ധര്‍മ്മശാസ്ത്രവും വ്യവസ്ഥയും ചാതുര്‍വര്‍ണ്യാധിഷ്ഠിതമായ ബ്രാഹ്മണ്യമായിരുന്നല്ലോ.

ജന്മി നാടുവാഴിത്വത്തിന്റെ പ്രത്യയശാസ്ത്രമായി വര്‍ത്തിച്ച ജാതിമത യാഥാസ്ഥിതികത്വത്തിനെതിരെ സംഘടിക്കാനും ശക്തരാകാനുമാണ് ശ്രീനാരായണന്‍ ആഹ്വാനം ചെയ്തത്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ മനുഷ്യത്വരഹിതമായ അധികാരഘടനക്കെതിരായി ചിന്തിക്കുകയും ധീരമായി പോരാടുകയുമാണ് ശ്രീനാരായണന്‍ ചെയ്തത്.

എന്നാല്‍ വെള്ളാപ്പള്ളി നടേശന്‍ ഭൂരിപക്ഷ സമുദായത്തിന്റെ സംരക്ഷകനായി കെട്ടിയെഴുന്നള്ളിച്ച് എസ്.എന്‍.ഡി.പി വേദിയില്‍ കൊണ്ടുവന്ന പ്രവീണ്‍ തൊഗാഡിയ ചാതുര്‍വര്‍ണ്യാധിഷ്ഠിതമായ ഹിന്ദുരാഷ്ട്രവാദത്തിന്റെ അപരമതവിദേ്വഷിയായ യോദ്ധാവായി സ്വയം രംഗത്തിറങ്ങിയിരിക്കുന്ന ഒരിക്കലും പശ്ചാത്തപിക്കാത്ത വര്‍ഗീയവാദിയാണ്. ബ്രാഹ്മണ്യത്തിന്റെ ദര്‍ശനവും ക്ഷത്രിയവീര്യവുംകൊണ്ട് ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കാന്‍ ഇറങ്ങിപുറപ്പെട്ടിരിക്കന്ന മതരാഷ്ട്രീയത്തിന്റെ പ്രതിനിധി.

അടുത്ത പേജില്‍ തുടരുന്നു


മതങ്ങള്‍ക്കും ജാതികള്‍ക്കും അതീതമായി മാനവിക സൗഹൃദത്തിന്റെയും ബന്ധത്തിന്റെയും സാധ്യതകളാണ് നാരായണഗുരു തന്റെ വിശ്വാസംകൊണ്ടും കര്‍മ്മം കൊണ്ടും ആരാഞ്ഞത്. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠക്കുശേഷം ഗുരു മുന്‍കൈ എടുത്ത് നടത്തിയ വാവൂട്ട് സദ്യയില്‍ പുലയനും ഈഴവനും നായരും മാത്രമല്ല സുറിയാനി ക്രിസ്ത്യാനിയും മുസ്ലീമും പങ്കാളിയായി.


 

pogromഗുജറാത്തിലെ വംശഹത്യയില്‍ മാത്രമല്ല ലക്ഷ്മണ്‍പൂര്‍ബാത്ത പോലുളള ജാതികൂട്ടക്കൊലകളിലും അഭിരമിക്കുന്ന ന്യൂനപക്ഷ വിരുദ്ധവും ദളിത് വിരുദ്ധവുമായ മനോഘടനയാണ് തൊഗാഡിയയുടേത്. ചരിത്രപരമായ കാരണങ്ങളാല്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന വിഭാഗങ്ങളുടെ സംവരണം അടക്കമുള്ള ഭരണഘടനാവകാശങ്ങള്‍ക്കെതിരായി നിരന്തരം ആക്രോശിക്കുന്ന സവര്‍ണാധികാരെത്തയാണ് തൊഗാഡിയ പ്രതിനിധീകരിക്കുന്നത്.

തൊഗാഡിയയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വി.എച്ച്.പിയുടെയും വര്‍ഗീയ ഫാസിസത്തെയും പറ്റി എന്തുകൊണ്ടാണ് വെള്ളാപ്പള്ളി നടേശന്‍ അജ്ഞത നടിക്കുന്നത്? സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പിന്നോക്ക ദളിത് വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്കുനേരെ കൊമ്പുകോര്‍ക്കുന്ന ഹിന്ദുത്വശക്തികളുമായി വെള്ളാപ്പള്ളി നടേശന്‍ കൂട്ടുകൂടുന്നത് ആര്‍ക്കുവേണ്ടിയാണ്? ആരുടെ താല്പര്യത്തിനുവേണ്ടിയാണ്? പിന്നോക്കക്കാരായ സാധാരണ ഈഴവരുടെ താല്പര്യത്തിനുവേണ്ടിയല്ല ഈ അവിശുദ്ധബാന്ധവമെന്ന് കാര്യവിവരമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു.

ചാതുര്‍വര്‍ണ്യാധിഷ്ഠിതമായ ജാതിവ്യവസ്ഥയെ താലോലിക്കുന്ന, ബ്രാഹ്മണിക മൂല്യങ്ങളെയും അനുഷ്ഠാനങ്ങളെയും ജീവിത ബന്ധങ്ങളിലുടനീളം അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ഹിന്ദുത്വശക്തികളുമായി ശ്രീനാരായണന്റെ ദര്‍ശനങ്ങളെ പിന്‍പറ്റുന്ന ഒരാള്‍ക്കും കൂട്ടുകൂടാനാവില്ല. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയിലൂടെ വിഗ്രഹപ്രതിഷ്ഠാബന്ധിയായ സകല ബ്രാഹ്മണ വ്യാഖ്യാനങ്ങളെയും ചോദ്യം ചെയ്യുകയാണല്ലോ ഗുരു ചെയ്തത്.

സംസ്‌കൃത യാഗവിധികളുടെയും പൂജാമന്ത്രങ്ങളുടെയും സ്ഥാനത്ത് സാധാരണ മനുഷ്യന് ദൈവവുമായി സംവദിക്കാന്‍ അവന്റെ ഭാഷവഴിയും കഴിയുമെന്ന് സംസ്‌കൃത യാഗവിധികളെ ചോദ്യം ചെയ്തുകൊണ്ട് ഗുരു പ്രഖ്യാപിക്കുകയായിരുന്നല്ലോ. ദൈവപ്രീതിക്കുള്ള അറിവിന്റെയും അനുഷ്ഠാനങ്ങളുടെയും കുത്തക ബ്രാഹ്മണര്‍ക്കാണെന്ന ധാരണകളെ ഗുരു അരുവിപ്പുറം പ്രതിഷ്ഠയിലൂടെ മാറ്റിമറിക്കുകയായിരുന്നു. ബ്രാഹ്മണാധികാരത്തിന്റെ ജ്ഞാനാടിസ്ഥാനങ്ങളെ വിപ്ലവകരമായി കടന്നാക്രമിച്ചുകൊണ്ടാണ് ഗുരു അധസ്ഥിതനെ ആത്മബോധത്തിലേക്കും വിമോചനത്തിലേക്കും നയിച്ചത്.


ക്ഷേത്രനിര്‍മ്മാണവും ന്യൂനപക്ഷ ആരാധനാലയങ്ങളുടെ തകര്‍ക്കലും മുഖ്യ അജണ്ടയാക്കി ഹിന്ദുരാഷ്ട്രം ഉണ്ടാക്കാന്‍ പുറപ്പെട്ട തൊഗാഡിയമാരുടെ ദര്‍ശനവും ശ്രീനാരായണന്റെ ദര്‍ശനവും കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. വെള്ളാപ്പള്ളിമാര്‍ സ്വന്തം താല്പര്യങ്ങള്‍ക്കുവേണ്ടി സൗകര്യപൂര്‍വ്വം ചരിത്രത്തെയും ഗുരുദര്‍ശനങ്ങളെയും മറന്നുകളയുകയാണ്.


 

RSSമതങ്ങള്‍ക്കും ജാതികള്‍ക്കും അതീതമായി മാനവിക സൗഹൃദത്തിന്റെയും ബന്ധത്തിന്റെയും സാധ്യതകളാണ് നാരായണഗുരു തന്റെ വിശ്വാസംകൊണ്ടും കര്‍മ്മം കൊണ്ടും ആരാഞ്ഞത്. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠക്കുശേഷം ഗുരു മുന്‍കൈ എടുത്ത് നടത്തിയ വാവൂട്ട് സദ്യയില്‍ പുലയനും ഈഴവനും നായരും മാത്രമല്ല സുറിയാനി ക്രിസ്ത്യാനിയും മുസ്ലീമും പങ്കാളിയായി.

വാവൂട്ട് ഉത്സവവും സദ്യയും മതത്തിന്റെയും ജാതികളുടെയും അതിരുകളെ മറികടക്കുന്ന മനുഷ്യബന്ധങ്ങള്‍ക്ക് വേണ്ടിയുള്ള നവോത്ഥാന പരമായ ഇടപെടലുകളായിരുന്നു. ഗുരു സ്ഥാപിച്ച വാവൂട്ട് യോഗമാണ് പിന്നീട് ഡോ.പല്‍പുവിന്റെ നിര്‍ദ്ദേശാനുസരണം എസ്.എന്‍.ഡി.പി യോഗമായി വികസിപ്പിക്കപ്പെട്ടത്.

ക്ഷേത്രനിര്‍മ്മാണവും ന്യൂനപക്ഷ ആരാധനാലയങ്ങളുടെ തകര്‍ക്കലും മുഖ്യ അജണ്ടയാക്കി ഹിന്ദുരാഷ്ട്രം ഉണ്ടാക്കാന്‍ പുറപ്പെട്ട തൊഗാഡിയമാരുടെ ദര്‍ശനവും ശ്രീനാരായണന്റെ ദര്‍ശനവും കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. വെള്ളാപ്പള്ളിമാര്‍ സ്വന്തം താല്പര്യങ്ങള്‍ക്കുവേണ്ടി സൗകര്യപൂര്‍വ്വം ചരിത്രത്തെയും ഗുരുദര്‍ശനങ്ങളെയും മറന്നുകളയുകയാണ്.


ശ്രീനാരാണ പ്രസ്ഥാനത്തെ ഇത്തരം അവിശുദ്ധ ബാന്ധവങ്ങളില്‍ നിന്നും വിമുക്തമാക്കാന്‍ നവോത്ഥാനത്തിന്റെ ധര്‍മ്മബോധം മനസ്സില്‍ സൂക്ഷിക്കുന്ന ശ്രീനാരായണീയര്‍ രംഗത്തുവരേണ്ട സന്ദര്‍ഭമാണിത്. പാവം നാരായണ ഗുരുവിനെവെച്ച് ഹിന്ദുവര്‍ഗീയത വളര്‍ത്തുന്നവരോടൊപ്പം നില്‍ക്കാന്‍ ഗരുദര്‍ശനങ്ങളെ പിന്തുടരുന്ന ഒരാള്‍ക്കുമാകില്ല.


 

modiവിഗ്രഹപ്രതിഷ്ഠയില്‍ നിന്നും കണ്ണാടി പ്രതിഷ്ഠയിലേക്കും പിന്നീട് വിഗ്രഹങ്ങളുടെ തന്നെ നിരാകരണത്തിലേക്കും ഗുരുദേവന്‍ വികസിക്കുന്നുണ്ടല്ലോ. “ഇനി ക്ഷേത്രനിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കരുത് ക്ഷേത്രത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം കുറഞ്ഞുവരികയാണ്. അമ്പലം കെട്ടുവാന്‍ പണം ചെലവിടരുത്. ദുര്‍വ്യയമായിയെന്ന് അവര്‍ പശ്ചാത്തപിക്കുവാന്‍ ഇടയുണ്ട്. ഇനി ജനങ്ങള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുവാന്‍ ശ്രമിക്കണം. അവര്‍ക്ക് അറിവുണ്ടാകട്ടെ. അതുതന്നെയാണ് അവരെ നന്നാക്കുവാനുള്ള മരുന്ന്.”

ഇങ്ങനെയൊക്കെ ചിന്തിച്ച ഗുരുദേവന്റെ ഇന്നത്തെ പിന്‍മുറക്കാര്‍ മധ്യകാല വൈദികമൂല്യങ്ങളിലും അനുഷ്ഠാനങ്ങളിലും അഭിരമിക്കുന്ന സംഘപരിവാറിന്റെ കുഴലൂത്തുകാരും ശിങ്കിടികളുമാകുന്നത് മാപ്പുകൊടുക്കാവുന്ന അപരാധമല്ല. തൊഗാഡിയയും വെള്ളാപ്പള്ളിയും ചേര്‍ന്ന് നടത്തുന്ന കൂട്ടുകൃഷി നവോത്ഥാന പാരമ്പര്യത്തെ നിരാകരിക്കുന്നതും ശ്രീനാരായണനെ അപമാനിക്കുന്നതുമായ പുനരുത്ഥാനത്തിന്റെ രാഷ്ട്രീയമാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നത്.

ശ്രീനാരാണ പ്രസ്ഥാനത്തെ ഇത്തരം അവിശുദ്ധ ബാന്ധവങ്ങളില്‍ നിന്നും വിമുക്തമാക്കാന്‍ നവോത്ഥാനത്തിന്റെ ധര്‍മ്മബോധം മനസ്സില്‍ സൂക്ഷിക്കുന്ന ശ്രീനാരായണീയര്‍ രംഗത്തുവരേണ്ട സന്ദര്‍ഭമാണിത്. പാവം നാരായണ ഗുരുവിനെവെച്ച് ഹിന്ദുവര്‍ഗീയത വളര്‍ത്തുന്നവരോടൊപ്പം നില്‍ക്കാന്‍ ഗരുദര്‍ശനങ്ങളെ പിന്തുടരുന്ന ഒരാള്‍ക്കുമാകില്ല.

ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം ചാതുര്‍വര്‍ണ്യാധിഷ്ഠിതമായ ബ്രാഹ്മണ്യമാണ്. ഇന്ത്യയുടെ ചരിത്രം പഠിക്കുന്നവര്‍ക്കറിയാം ബുദ്ധദര്‍ശനങ്ങളെ ഉന്മൂലനം ചെയ്തുകൊണ്ട് സംഘടിതവും ആസൂത്രിതവുമായി പുനരുദ്ധരിക്കപ്പെട്ട ചാതുര്‍വര്‍ണ്യമാണ് കടുത്ത ജാതിവിദേ്വഷത്തില്‍ അധിഷ്ഠിതമായ ജാതിസമ്പ്രദായത്തിനും ചതുര്‍വിധ ജാതികള്‍ എന്നതില്‍ നിന്ന് അനേകം ജാതികളുടെയും ഉപജാതികളുടെയും ആവിര്‍ഭാവത്തിനും മണ്ണൊരുക്കിയത്.

അടുത്ത പേജില്‍ തുടരുന്നു


ഗീതയില്‍ കൃഷ്ണന്‍ അരുളി ചെയ്തത് വര്‍ണസങ്കരംകൊണ്ട് കുലസ്ത്രീകള്‍ അധഃപതിക്കുമെന്നും കുലസ്ത്രീകളുടെ അധഃപതനം വംശനാശത്തിന് വഴിതെളിക്കുമെന്നുമാണ്. ലൗജിഹാദ് പോലുള്ള ക്യാമ്പയിനിലൂടെ സംഘപരിവാര്‍ ഈ വര്‍ണശുദ്ധി സിദ്ധാന്തമാണ് പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. ജര്‍മ്മനിയില്‍ സെമറ്റിക് മതങ്ങളുടെ ഉന്മൂലനത്തിലൂടെ കുപ്രസിദ്ധനായ ഹിറ്റ്‌ലര്‍ സംഘപരിവാറിന്റെ മാതൃകയില്‍ ആരാധ്യനായ വഴികാട്ടിയുമാണല്ലോ.


 

vellapally-nadesanചാതുര്‍വര്‍ണ്യത്തിന്റെ ആധാരമായി കരുതപ്പെടുന്നത് ഋഗേ്വദത്തിലെ പുരുഷസൂക്തമാണല്ലോ. ഋഗേ്വദകാലത്ത് ആര്യസംസ്‌കാരസന്തതിയായി ജന്മമെടുത്ത ചാതുര്‍വര്‍ണ്യം ബ്രഹ്മസൂത്രകാലവും കഴിഞ്ഞ് “ഗീത”യുടെ കാലമെത്തിയപ്പോഴാണ്, അതിന്റെ പിതാവിനെ കണ്ടെത്തിയത്. ഡി.ഡി.കൊസാമ്പി ഇക്കാര്യം “ഭഗവത്ഗീതയുടെ സാമൂഹ്യപശ്ചാത്തലം” എന്ന തന്റെ കൃതിയില്‍ അപഗ്രഥന വിധേയമാക്കുന്നുണ്ട്. ഗീതയില്‍ ഭഗവാന്‍ കൃഷ്ണന്‍ സ്വയം പ്രഖ്യാപിച്ചത് “ചാതുര്‍വര്‍ണ്യം മയാസൃഷ്ടം” എന്നാണ്. മനുഷ്യന്റെ ജാതിമതാതീതമായ ജീവിത ബന്ധങ്ങളെയും സവിശേഷമായ പ്രത്യുല്പാദന ബന്ധങ്ങളെയും ഗീതാകാരന്‍ നിഷ്ഠൂരമായിതന്നെ അക്രമിക്കുന്നുണ്ട്.

അങ്ങേയറ്റം വംശീയ വികാരത്തോടെതന്നെ കടന്നാക്രമിക്കുന്നുണ്ട്. ഗീതയില്‍ കൃഷ്ണന്‍ അരുളി ചെയ്തത് വര്‍ണസങ്കരംകൊണ്ട് കുലസ്ത്രീകള്‍ അധഃപതിക്കുമെന്നും കുലസ്ത്രീകളുടെ അധഃപതനം വംശനാശത്തിന് വഴിതെളിക്കുമെന്നുമാണ്. ലൗജിഹാദ് പോലുള്ള ക്യാമ്പയിനിലൂടെ സംഘപരിവാര്‍ ഈ വര്‍ണശുദ്ധി സിദ്ധാന്തമാണ് പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. ജര്‍മ്മനിയില്‍ സെമറ്റിക് മതങ്ങളുടെ ഉന്മൂലനത്തിലൂടെ കുപ്രസിദ്ധനായ ഹിറ്റ്‌ലര്‍ സംഘപരിവാറിന്റെ മാതൃകയില്‍ ആരാധ്യനായ വഴികാട്ടിയുമാണല്ലോ.

ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ ചതുര്‍വിധ ജാതിവ്യവസ്ഥയെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. ഋഗേ്വദത്തിലെ പുരുഷസൂക്തത്തിലെ വിരാട് പുരുഷസങ്കല്‍പമാണ് നമ്മുടെ സമാജസങ്കല്‍പമെന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രഗന്ഥം വ്യക്തമാക്കുന്നുണ്ട്. ബുദ്ധദര്‍ശനങ്ങളെയും ബുദ്ധവിഹാരങ്ങളെയും ബുദ്ധസന്യാസിമാരെയും അടിച്ചമര്‍ത്തിയും ഉന്മൂലനം ചെയ്തുമാണ് ശങ്കരാചാര്യര്‍ ബ്രാഹ്മണാധികാര വ്യവസ്ഥയെ പുനരാനയിച്ചത്.


ഭൗതികജീവിതം ജാതിമതാധികാരം സൃഷ്ടിച്ച അയിത്തവും വിവേചനങ്ങളും മൂലം ദുരിതപൂര്‍ണമാണെന്നും ഈ യാഥാര്‍ത്ഥ്യത്തെ നിരാകരിക്കാനാണ് ശങ്കരന്‍ തന്റെ അദ്വൈതദര്‍ശനത്തിലൂടെ ശ്രമിച്ചതെന്നുമുള്ള വിമര്‍ശനമാണ് നാരായണഗുരു മുന്നോട്ടുവെച്ചത്. ശൂദ്രന് ഇഹത്തിലും പരത്തിലും രക്ഷയില്ലെന്ന് സമര്‍ത്ഥിക്കാന്‍ ശങ്കരന്‍ പ്രമാണമായി സ്വീകരിച്ചത് മനുസ്മൃതിയെ തന്നെയാണല്ലോ.


 

sankaracharyarശങ്കരാചാര്യര്‍ ബ്രഹ്മം മാത്രമാണ് സത്യമെന്നും ജഗത് മിഥ്യയാണെന്നും സ്ഥാപിക്കാനാണ് തന്റെ അദ്വൈത സിദ്ധാന്തത്തിലൂടെ ശ്രമിച്ചത്. ശങ്കരാചാര്യരുടെ ചാതുര്‍വര്‍ണ്യത്തെ ആദര്‍ശവല്‍ക്കരിക്കാനുള്ള ബൗദ്ധിക കസര്‍ത്തുകളെ കളിയാക്കിക്കൊണ്ടാണ് ശ്രീനാരായണഗുരു “ചാതുര്‍വര്‍ണ്യത്തെ ന്യായീകരിക്കാന്‍ ശങ്കരന്‍ ബുദ്ധികൊണ്ട് പറന്നു” എന്നുപറഞ്ഞത്.

ഭൗതികജീവിതം ജാതിമതാധികാരം സൃഷ്ടിച്ച അയിത്തവും വിവേചനങ്ങളും മൂലം ദുരിതപൂര്‍ണമാണെന്നും ഈ യാഥാര്‍ത്ഥ്യത്തെ നിരാകരിക്കാനാണ് ശങ്കരന്‍ തന്റെ അദ്വൈതദര്‍ശനത്തിലൂടെ ശ്രമിച്ചതെന്നുമുള്ള വിമര്‍ശനമാണ് നാരായണഗുരു മുന്നോട്ടുവെച്ചത്. ശൂദ്രന് ഇഹത്തിലും പരത്തിലും രക്ഷയില്ലെന്ന് സമര്‍ത്ഥിക്കാന്‍ ശങ്കരന്‍ പ്രമാണമായി സ്വീകരിച്ചത് മനുസ്മൃതിയെ തന്നെയാണല്ലോ.

ബ്രാഹ്മണരുടെയും മറ്റ് ദ്വിജന്മാരുടെയും മേധാവിത്വമുറപ്പിക്കാനായി ശൂദ്രന്മാരെ മോചനമില്ലാത്ത അടിമകളാക്കി അടിച്ചമര്‍ത്തുന്നതിനായി രചിക്കപ്പെട്ട മനുസ്മൃതിയുമട മുമ്പില്‍ ശങ്കരന്‍ തത്വചിന്താപരമായി കീഴടങ്ങുകയാണ് ചെയ്തത്. ഇതാണ് നാരായണഗുരുവിന്റെ ദര്‍ശനം ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്ര അടിസ്ഥാനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് മുന്നോട്ടുവെച്ചതും. ഈയൊരു ദുരവസ്ഥയെ അതിജീവിക്കാനുള്ള നവോത്ഥാനപരമായ ഇടപെടലുകളാണ് ഗുരു നടത്തിയതും.


ഇവിടെയാണ് ചരിത്രത്തിന്റെ പ്രതിലോമപരമായ പുനര്‍നിര്‍മ്മിതിയുടെയും നവോത്ഥാനത്തില്‍ നിന്നുള്ള പ്രതിപ്രയാണത്തിന്റെയും വഞ്ചനാത്മകമായ ഉപജാപങ്ങളെ നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ശ്രീനാരായണ പ്രസ്ഥാനത്തെയും ഹിന്ദുത്വത്തെയും കൂട്ടിക്കെട്ടാനുള്ള കൗശലപൂര്‍വ്വവും ആസൂത്രിതവുമായ സംഘപരിവാര്‍ അജണ്ടയാണ് തൊഗാഡിയയും വെള്ളാപ്പള്ളിയും ചേര്‍ന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നത്.


 

golwalkarസ്മൃതികളെയും ശ്രുതികളെയും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്തുകൊള്ളണം എന്നാണല്ലോ ബ്രാഹ്മണ്യത്തിന്റെ ധര്‍മ്മശാസ്ത്രജ്ഞര്‍ അന്നെന്നപോലെ ഇന്നും അനുശാസിച്ചു കൊണ്ടിരിക്കുന്നത്. ചാതുര്‍വര്‍ണ്യത്തിന്റെ നീതിരഹിതവും മനുഷ്യത്വ രഹിതവുമായ ദര്‍ശനപദ്ധതികളാല്‍ നിബന്ധിതമായ ഹിന്ദുത്വത്തിന്റെ പ്രചാരകരും വക്താക്കളുമായ സംഘപരിവാര്‍ ശക്തികളുമായി എങ്ങനെയാണ് ശ്രീനാരായണീയ ദര്‍ശനങ്ങളെ പിന്തുടരുന്ന ആളുകള്‍ക്ക് കൂട്ടുചേരാനാവുക.

ഇവിടെയാണ് ചരിത്രത്തിന്റെ പ്രതിലോമപരമായ പുനര്‍നിര്‍മ്മിതിയുടെയും നവോത്ഥാനത്തില്‍ നിന്നുള്ള പ്രതിപ്രയാണത്തിന്റെയും വഞ്ചനാത്മകമായ ഉപജാപങ്ങളെ നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ശ്രീനാരായണ പ്രസ്ഥാനത്തെയും ഹിന്ദുത്വത്തെയും കൂട്ടിക്കെട്ടാനുള്ള കൗശലപൂര്‍വ്വവും ആസൂത്രിതവുമായ സംഘപരിവാര്‍ അജണ്ടയാണ് തൊഗാഡിയയും വെള്ളാപ്പള്ളിയും ചേര്‍ന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

ഈ ഹിന്ദുത്വ കൃഷിയെ നവോത്ഥാന കേരളവും ശ്രീനാരായണന്റെ ആശയാദര്‍ശങ്ങളെ പിന്‍പറ്റുന്നവരും തിരിച്ചറിയുമെന്നും പരാജയപ്പെടുത്തുമെന്നുമുള്ള കാര്യത്തില്‍ സംശയമില്ല. നവോത്ഥാനം സൃഷ്ടിച്ച സവര്‍ണവിരുദ്ധവും ജനാധിപത്യപരവുമായ സംസ്‌കാരത്തെ വീണ്ടെടുത്തുകൊണ്ട് തീവ്രവലതുപക്ഷ കൂട്ടുകെട്ടുകളെ പ്രതിരോധിക്കാനുള്ള ധര്‍മ്മധീരത എല്ലാ ശ്രീനാരായണീയരില്‍ നിന്നും കേരളീയ സമൂഹം പ്രതീക്ഷിക്കുന്നുണ്ട്.