[] ഇടുക്കി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ്. തനിക്കെതിരെ വ്യക്തിഹത്യക്ക് ശ്രമം നടക്കുന്നുവെന്നും താന്‍ ആരെയും ദ്രോഹിച്ചിട്ടില്ലെന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞു.
ജനങ്ങള്‍ക്ക് വേണ്ടിയുള്ള സമരത്തിലാണ് താന്‍ പങ്കു ചേര്‍ന്നതെന്നും യഥാര്‍ത്ഥത്തില്‍ തന്നോടാണ് മാപ്പ് പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം തിരുവഞ്ചൂരിനെതിരെ നടന്നത് ആസൂത്രിത ശ്രമമാണെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്റ് റോയ്.കെ.പൗലോസ് ആരോപിച്ചു.
ശനിയാഴ്ച വൈകുന്നേരമാണ് ഇടുക്കി മാമലക്കണ്ടത്ത് വനപാലകര്‍ തകര്‍ത്ത കലുങ്കുകള്‍ കാണാനെത്തിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ജോയ്‌സ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. സംഭവത്തില്‍ ജോയ്‌സ് ജോര്‍ജിനും മറ്റ് 20 പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ആദിവാസികളെ ജാമ്യത്തടവുകാരാക്കി കാര്യം കാണാനുള്ള ജോയ്‌സ് ജോര്‍ജിന്റെ ശ്രമം നടക്കില്ലെന്നും കൊട്ടക്കമ്പൂരിലെ ഭൂമി ഇടപാടില്‍ നടപടി എടുത്തതിനുള്ള വിരോധമാണ് ജോയ്‌സ് കാണിക്കുന്നതെന്നും തിരുവഞ്ചൂര്‍ നേരത്തെ ആരോപിച്ചിരുന്നു.