| Friday, 26th September 2014, 4:38 pm

എം.പി ജോയിസ് ജോര്‍ജ് നിരഹാര സമരം അവസാനിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കട്ടപ്പന: ഇടുക്കി എം.പി ജോയിസ് ജോര്‍ജ് നിരഹാര സമരം അവസാനിപ്പിച്ചു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി നാരങ്ങാ വെള്ളം നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

നിരഹാര സമരം അഞ്ചാം ദിവസത്തിലേക്ക് എത്തിയതോടെ ഹൈറേഞ്ച് സംരക്ഷണ സമിതി ഇടുക്കി ജില്ലയില്‍ 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ജോയിസ് ജോര്‍ജിന്റെ ആരോഗ്യസ്ഥിതി മോശമായെന്നും വിഷയത്തില്‍ ഉടന്‍ നടപടിയുണ്ടാകണം എന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ത്താല്‍.

നേര്യമംഗലത്ത് നിന്നാരംഭിക്കുന്ന മലയോര ഹൈവേയില്‍ പെതുമരാമത്ത് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന് കാണിച്ച് വനം വകുപ്പ് നടപടിയെടുത്തിരുന്നു. എന്നാല്‍ നിര്‍മിച്ച കലുങ്കുകള്‍ പൊളിച്ചത് വികസനം അട്ടിമറിക്കാനാണെന്ന് ആരോപിച്ചായിരുന്നു നിരാഹാര സമരം നടത്തിയിരുന്നത്.

We use cookies to give you the best possible experience. Learn more