യു.ഡി.എഫ് കൂടെ കൊണ്ടുനടന്ന് വഞ്ചിച്ചു: ഇടതിനോട് അയിത്തമില്ലെന്ന് ജോണി നെല്ലൂര്‍
Daily News
യു.ഡി.എഫ് കൂടെ കൊണ്ടുനടന്ന് വഞ്ചിച്ചു: ഇടതിനോട് അയിത്തമില്ലെന്ന് ജോണി നെല്ലൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st April 2016, 9:41 am

johny-nellore

അങ്കമാലി: കേരള കോണ്‍ഗ്രസ് ജേക്കബ്ബ് ഗ്രൂപ്പിന് അങ്കമാലി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം.  കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ രംഗത്തെത്തി.

അങ്കമാലിയില്‍ സീറ്റ് തരില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ നേരിട്ടറിയിച്ചെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.

പിറവം സീറ്റുകൊണ്ട് തൃപ്തിപ്പെടണമെന്നാണ് തങ്കച്ചന്‍ പറഞ്ഞത്. അപമാനിച്ച് പാര്‍ട്ടിയെ തകര്‍ക്കാമെന്ന് കരുതേണ്ടെന്നും സീറ്റ് നിഷേധിച്ചതുകൊണ്ട് രാഷ്ട്രീയ ജീവിതം അവസാനിക്കില്ലെന്നും ജോണി നെല്ലൂര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ കൂടെ കൊണ്ടുനടന്ന് യു.ഡി.എഫ് വഞ്ചിക്കുകയായിരുന്നു. ഇടതിനോട് എനിക്ക് അയിത്തമില്ല. ആദ്യം നിയമസഭയിലേക്ക് മത്സരിച്ചത് ഇടത് സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് സിറ്റിംഗ് സീറ്റായ പിറവം മാത്രം നല്‍കിയാല്‍ മതിയെന്നായിരുന്നു കോണ്‍ഗ്രസ് തീരുമാനം.
അങ്കമാലി സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുത്തു.

അതേസമയം പാര്‍ട്ടിയുടെ അടിയന്തര നേതൃയോഗം ഇന്നു വൈകുന്നേരം ചേരുമെന്നും അദ്ദേഹം അറിയിച്ചു.