ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവരുടെ തിരക്കഥയില്‍ ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമായിരുന്നു തുറുപ്പുഗുലാന്‍. 2006ല്‍ പുറത്തിറങ്ങിയ ഈ ആക്ഷന്‍ കോമഡി ചിത്രത്തില്‍ മമ്മൂട്ടി ആയിരുന്നു ടൈറ്റില്‍ റോളില്‍ എത്തിയത്.
ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവരുടെ തിരക്കഥയില്‍ ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമായിരുന്നു തുറുപ്പുഗുലാന്‍. 2006ല്‍ പുറത്തിറങ്ങിയ ഈ ആക്ഷന്‍ കോമഡി ചിത്രത്തില്‍ മമ്മൂട്ടി ആയിരുന്നു ടൈറ്റില്‍ റോളില്‍ എത്തിയത്.
മമ്മൂട്ടിക്ക് പുറമെ സ്‌നേഹ, ഇന്നസെന്റ്, ദേവന്‍, കലാശാല ബാബു, സുരേഷ് കൃഷ്ണ, ജഗതി ശ്രീകുമാര്‍, രാജ് കപൂര്‍, വിജയരാഘവന്‍, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ബാബുരാജ് തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.
കുഞ്ഞുമോന്‍ എന്ന ഗുലാനായിട്ടാണ് മമ്മൂട്ടി ഈ സിനിമയില്‍ എത്തിയത്. ചിത്രത്തില്‍ നടന്‍ ഡാന്‍സ് ചെയ്യുന്ന രംഗങ്ങളും ഉണ്ടായിരുന്നു. രാജമാണിക്യം എന്ന സിനിമയിറങ്ങി നില്‍ക്കുന്ന സമയത്താണ് മമ്മൂട്ടി തനിക്ക് ഡേറ്റ് തന്നതെന്ന് പറയുകയാണ് സംവിധായകനും നടനുമായ ജോണി ആന്റണി.
മമ്മൂട്ടിയെ കൊണ്ട് സ്പെഷ്യലായി എന്തെങ്കിലും ചെയ്യിച്ചാല്‍ ഗുണമാകുമെന്ന് കരുതിയാണ് താന്‍ ഡാന്‍സ് ചെയ്യിച്ചതെന്നും അതിന് ശേഷം തന്റെ നാല് സിനിമകളില്‍ മമ്മൂട്ടി ഡാന്‍സ് കളിച്ചെന്നും അദ്ദേഹം പറയുന്നു. മലയാള മനോരമ സംഘടിപ്പിച്ച ഹോര്‍ത്തൂസില്‍ സംസാരിക്കുകയായിരുന്നു ജോണി ആന്റണി.
‘എനിക്ക് രാജമാണിക്യം ഇറങ്ങി നില്‍ക്കുന്ന സമയത്താണ് മമ്മൂക്ക ഡേറ്റ് തരുന്നത്. അതില്‍ ഇക്ക തിരുവനന്തപുരം സ്ലാങ്ങൊക്കെ പറഞ്ഞ് നല്ല ഹിറ്റായി നില്‍ക്കുകയായിരുന്നു. പക്ഷെ എന്റെ സിനിമ തുറുപ്പുഗുലാന്‍ ആയിരുന്നു. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെ കൊണ്ട് എന്തെങ്കിലും സ്പെഷ്യലായി ചെയ്യിച്ചാല്‍ അത് ഗുണമാകുമായിരുന്നു. അന്ന് പലര്‍ക്കും മമ്മൂക്കയെ കൊണ്ട് ഡാന്‍സ് ചെയ്യിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല.
ആ സമയത്ത് അദ്ദേഹം ഡാന്‍സിനോട് വലിയ രീതിയില്‍ സഹകരിക്കില്ലായിരുന്നു. പക്ഷെ ഞാന്‍ മമ്മൂക്കയെ പറഞ്ഞ് സമ്മതിപ്പിച്ചു. മനസില്ലാ മനസോടെയാണെങ്കിലും അദ്ദേഹം ഡാന്‍സിന് സമ്മതിക്കുകയായിരുന്നു. സിനിമയിലെ ആ ഡാന്‍സ് നന്നായി വന്നപ്പോള്‍ ഇത് കുഴപ്പമില്ലയല്ലേയെന്ന് മമ്മൂക്ക ചോദിച്ചു. ഒരു കുഴപ്പവുമില്ലെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ പിന്നീട് എന്റെ സിനിമകളിലൊക്കെ ആളുകള്‍ അത് പ്രതീക്ഷിക്കാന്‍ തുടങ്ങിയിരുന്നു.
എന്നെ കൊണ്ടും മമ്മൂക്കയെ കൊണ്ടും പറ്റാവുന്ന രീതിയില്‍ നാല് സിനിമകളില്‍ ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. അവസാനമൊക്കെ ആയപ്പോള്‍ അദ്ദേഹം ദേഷ്യപ്പെടാന്‍ തുടങ്ങി. ഇപ്പോള്‍ ഞാന്‍ അഭിനയിക്കുന്ന പടങ്ങളിലൊക്കെ ആളുകള്‍ എന്നെ കൊണ്ട് ഡാന്‍സ് ചെയ്യിപ്പിക്കുന്നുണ്ട്. മമ്മൂക്കയുടെ പ്രാക്കോ ശാപമോ ആണെന്ന് തോന്നുന്നു (ചിരി),’ ജോണി ആന്റണി പറഞ്ഞു.
Content Highlight: Johny Antony Talks About Thuruppugulan And Mammootty