താന്‍ ആരോടും സിനിമയിലേക്ക് ചാന്‍സ് ചോദിക്കാറില്ലെന്നും സംവിധായകനായത് കൊണ്ട് മടിയാണെന്നും പറയുകയാണ് ജോണി ആന്റണി. എന്നാല്‍ ഒരിക്കല്‍ സംവിധായകന്‍ ബ്ലെസിയോട് അടുത്ത പടത്തില്‍ വിളിക്കണമെന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹം പറയുന്നു.
താന്‍ ആരോടും സിനിമയിലേക്ക് ചാന്‍സ് ചോദിക്കാറില്ലെന്നും സംവിധായകനായത് കൊണ്ട് മടിയാണെന്നും പറയുകയാണ് ജോണി ആന്റണി. എന്നാല്‍ ഒരിക്കല്‍ സംവിധായകന്‍ ബ്ലെസിയോട് അടുത്ത പടത്തില്‍ വിളിക്കണമെന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹം പറയുന്നു.
ആടുജീവിതത്തിന് താനില്ലെന്നും മരുഭൂമിക്ക് പകരം എറണാകുളത്തോ മറ്റോ മതിയെന്നും താന്‍ ബ്ലെസിയോട് പറയുകയായിരുന്നുവെന്ന് ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു. ബ്ലെസി അടുത്ത സിനിമയിലേക്ക് വിളിക്കുമെന്ന് വാക്ക് തന്നതായും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോണി ആന്റണി.
‘ഞാന്‍ ആരോടും അങ്ങനെ ചാന്‍സ് ചോദിക്കാറില്ല. വേറൊന്നും കൊണ്ടല്ല, ഞാന്‍ സംവിധായകന്‍ ആയിരുന്നത് കൊണ്ട് ചാന്‍സ് ചോദിക്കാന്‍ ഒരു മടിയാണ്. പക്ഷെ ഈയിടെ ഒരു സംഭവമുണ്ടായി. ഞാന്‍ കോഴിക്കോടുള്ളപ്പോള്‍ ഒരു ദിവസം എന്റെ റൂമിലേക്ക് ബ്ലെസി വന്നു.
വിഖ്യാത സംവിധായകന്‍ എന്താണ് ഇവിടെയെന്ന് ചോദിച്ചപ്പോള്‍, ഞാന്‍ താഴെ വന്നപ്പോള്‍ ജോണി ഇവിടെയുണ്ടെന്ന് അറിഞ്ഞിട്ട് കയറി വന്നതാണെന്ന് പറഞ്ഞു. എന്തായാലും വന്നതല്ലേ, എനിക്കൊരു കാര്യം പറയാനുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ട് ചാന്‍സ് ചോദിച്ചു.
അടുത്ത പടത്തില്‍ എന്നെ വിളിക്കണമെന്ന് പറഞ്ഞു. മരുഭൂമിയാണെങ്കില്‍ വേണ്ട എറണാകുളമോ മറ്റോ മതിയെന്നാണ് ഞാന്‍ പറഞ്ഞത് (ചിരി). അല്ലാതെ ആടുജീവിതത്തിനൊന്നും ഞാനില്ല. അങ്ങനെ ബ്ലെസി വിളിക്കുമെന്ന് വാക്ക് തന്നു,’ ജോണി ആന്റണി പറഞ്ഞു.
മലയാളികള്‍ക്കെല്ലാം ഏറെ പരിചിതനായ നടനും സംവിധായകനുമാണ് ജോണി ആന്റണി. 2003ല്‍ പുറത്തിറങ്ങിയ സി.ഐ.ഡി മൂസ എന്ന സിനിമയിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. അതിന് മുമ്പ് സംവിധായകരായ തുളസിദാസ്, താഹ, കമല്‍, ജോസ് തോമസ് എന്നിവരുടെ അസോസിയേറ്റായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
Content Highlight: Johny Antony Talks About Blessy