താന്‍ ഡേറ്റുണ്ടെങ്കിലും ഏത് പടത്തിനും ഡേറ്റ് കൊടുക്കുന്ന ആളാണെന്ന് പറയുകയാണ് സംവിധായകനും നടനുമായ ജോണി ആന്റണി. ഒരു സിനിമ തെരഞ്ഞെടുക്കുമ്പോള്‍ തന്റെ കഥാപാത്രവും അതിന്റെ ടോട്ടാലിറ്റിയും മാത്രമാണ് നോക്കാറുള്ളതെന്നും അദ്ദേഹം പറയുന്നു.
വലിയ കുഴപ്പമില്ലാത്ത കഥാപാത്രമാണെങ്കില്‍ ആ സിനിമയില്‍ അഭിനയിക്കുമെന്നും ജോണി ആന്‍ണി പറയുന്നു. അല്ലാതെ വേണ്ടെന്ന് വെച്ച സിനിമ സൂപ്പര്‍ഹിറ്റാകുമ്പോള്‍ അതോര്‍ത്ത് വിഷമിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
വീണയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കഥ കേട്ടിട്ട് വേണ്ടെന്ന് പറഞ്ഞ ഒരു സിനിമ പിന്നീട് സൂപ്പര്‍ഹിറ്റാകുന്നത് കണ്ട് മാനസികമായി തളര്‍ന്ന ഒരു അവസ്ഥ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ജോണി ആന്റണി.
‘വേണ്ടെന്ന് വെച്ച സിനിമ സൂപ്പര്‍ഹിറ്റാകുന്നത് കണ്ട് മാനസികമായി തളര്‍ന്നിട്ടുണ്ടോ എന്നോ? ബാഹുബലിയിലെ കട്ടപ്പയുടെ റോള്‍ എനിക്ക് വെച്ചതായിരുന്നു. എന്ത് ചോദ്യമാണ് ഇത് (ചിരി). അങ്ങനെയൊന്നും ഉണ്ടാകില്ല. ഞാന്‍ ഡേറ്റ് ഉണ്ടെങ്കിലും ഏത് പടത്തിനും ഡേറ്റ് കൊടുക്കുന്ന ആളാണ്.
ഒരു സിനിമയിലെ എന്റെ കഥാപാത്രവും അതിന്റെ ടോട്ടാലിറ്റിയും മാത്രമാണ് ഞാന്‍ നോക്കാറുള്ളത്. വലിയ കുഴപ്പമില്ലാത്ത കഥാപാത്രമാണെങ്കില്‍ അതില്‍ അഭിനയിക്കും. അല്ലാതെ ഒരു പടം സൂപ്പര്‍ഹിറ്റാകുമ്പോള്‍ അയ്യോ എന്നോര്‍ത്ത് വിഷമിക്കുകയില്ല.
പക്ഷെ ബാഹുബലിയില്‍ അഭിനയിക്കാതിരുന്നത് നന്നായി. അഭിനയിച്ചിരുന്നെങ്കില്‍ എല്ലാവരും എന്തിനാണ് ബാഹുബലിയെ കൊന്നതെന്ന് ചോദിച്ചേനേ. പിന്നെ അവരോടൊക്കെ രണ്ടാം ഭാഗത്തെ കുറിച്ച് പറയേണ്ടി വന്നേനെ. സിനിമയില്‍ ആ വേഷം ചെയ്തത് സത്യരാജ് സാര്‍ ആയത് കൊണ്ട് ആ വിഷയം ഉണ്ടായില്ല (ചിരി),’ ജോണി ആന്റണി പറയുന്നു.
Content Highlight: Johny Antony Talks About Bahubali Movie And Kattappa Role