| Friday, 25th June 2021, 1:38 pm

സി.ഐ.ഡി. മൂസ സംവിധാനം ചെയ്തയാളാണ്, അപാര ടൈമിംഗാണ് കോമഡിയില്‍; ജോണി ആന്റണിയെക്കുറിച്ച് അനൂപ് സത്യന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: 2020 ല്‍ മലയാളത്തില്‍ ഇറങ്ങിയ സിനിമകളില്‍ ഫീല്‍ ഗുഡ് മൂവി എന്ന് പ്രശംസ നേടിയ ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആയിരുന്നു സംവിധാനം.

ശോഭന, ഉര്‍വശി, സുരേഷ് ഗോപി, കെ.പി.എ.സി. ലളിത, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇതില്‍ ജോണി ആന്റണിയുടെ ഡോ. ബോസ് എന്ന കഥാപാത്രത്തിന്റേത് മികച്ച പ്രകടനമായിരുന്നു. ജോണി ആന്റണി ഷൂട്ടിംഗ് സെറ്റിലും വളരെ പോസിറ്റാവായിരുന്നെന്ന് അനൂപ് പറയുന്നു.

‘ജോണി ചേട്ടന്റെ സീന്‍ ഷൂട്ട് ചെയ്യാനുണ്ടെങ്കില്‍ ഒരു കോമഡി സിനിമ കാണുന്ന മൂഡിലാണ് ലോക്കെഷനിലേക്ക് ചെല്ലുക. കാരണം എല്ലാത്തിലും ഹ്യൂമറാണ്. സി.ഐ.ഡി. മൂസ എന്ന സിനിമ സംവിധാനം ചെയ്ത സംവിധായകനാണ്. അതുകൊണ്ടുതന്നെ അപാരടൈമിംഗാണ്. നമ്മള്‍ കട്ടെന്ന് പറയുന്നത് തന്നെ ചിരിച്ചുകൊണ്ടായിരിക്കും,’ അനൂപ് പറയുന്നു.

സിനിമയില്‍ ഈ ക്യാരക്ടറിനെ മാത്രമാണ് കെട്ടഴിച്ച് വിട്ടതെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു. ആക്ഷന്‍ തുടങ്ങിക്കഴിഞ്ഞാല്‍ നമ്മളെ സര്‍പ്രൈസ് ചെയ്യിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ജോണിയില്‍ നിന്ന് കിട്ടമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Johny Antony  Dr.Bose Varane Avashyamund Suresh Gopi Shobana  Dulquer Salman Kallyani Priyadarshan Anoop Sathyan

We use cookies to give you the best possible experience. Learn more