ജോണ്‍സണ്‍സ് പൗഡറില്‍ വിഷാംശം; 33000 ബോട്ടിലുകള്‍ കമ്പനി തിരിച്ചുവിളിച്ചു
international
ജോണ്‍സണ്‍സ് പൗഡറില്‍ വിഷാംശം; 33000 ബോട്ടിലുകള്‍ കമ്പനി തിരിച്ചുവിളിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th October 2019, 8:03 pm

ന്യൂയോര്‍ക്ക്: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ കുട്ടികള്‍ക്കായുള്ള 33000 പൗഡര്‍ ബോട്ടിലുകള്‍ കമ്പനി തിരിച്ചുവിളിച്ചു. പലയിടങ്ങളിലായി വില്‍പനയ്ക്ക് നല്‍കിയിരുന്ന ബോട്ടിലുകളാണ് തിരിച്ചെടുത്തത്. പൗഡറില്‍ ആസ്ബസ്റ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനി പിന്‍വലിച്ചത്.

അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ജോണ്‍സണ്‍ പൗഡറില്‍ ആസ്ബസ്റ്റോസ് എന്ന വിഷാംശം കണ്ടെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ക്യാന്‍സറിനു പോലും കാരണമായേക്കാവുന്ന വിഷാംശമുള്ള പദാര്‍ത്ഥമാണ് ആസ്ബസ്റ്റോസ്. പൗഡര്‍ തിരിച്ചു വിളിച്ചതിലൂടെ വന്‍ തിരിച്ചടിയാണ് കമ്പനി നേരിട്ടത്. ഏതാണ്ട് ആറു ശതമാനമാണ് ഓഹരി വിപണിയില്‍ ഇടിവുണ്ടായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവില്‍ ജോണ്‍സണിന്റെ നിരവധി ഉല്‍പന്നങ്ങള്‍ക്ക് രാജ്യത്താകമാനം കേസുകള്‍ നേരിടുന്നുണ്ട്. 15,000 ത്തോളം പേര്‍ക്ക് പൗഡറിന്റെ ഉപയോഗത്താല്‍ കാന്‍സറിന് കാരണമായിട്ടുണ്ട്. ചിലര്‍ക്ക് മാരകമായ ക്യാന്‍സര്‍ വിഭാഗത്തില്‍ പെടുന്ന മെസോതെലിയോമ എന്ന രോഗവും കണ്ടെത്തിയാതായി പറയുന്നു. മറ്റു ചിലര്‍ക്ക് അണ്ഡാശയ കാന്‍സറിനും ഇത് കാരണമായിട്ടുണ്ട്.