ക്യാന്‍സറിനു കാരണമായെന്ന കോടതിയുടെ കണ്ടെത്തല്‍: ജോണ്‍സണ്‍സ് ബേബി പൗഡറിന് ഖത്തറില്‍ നിരോധനം
Daily News
ക്യാന്‍സറിനു കാരണമായെന്ന കോടതിയുടെ കണ്ടെത്തല്‍: ജോണ്‍സണ്‍സ് ബേബി പൗഡറിന് ഖത്തറില്‍ നിരോധനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th March 2016, 7:51 am

jhonsons ഖത്തര്‍: ജോണ്‍സണ്‍സ് ബേബി പൗഡറിന് ഖത്തറിലെ സ്‌റ്റോറുകളില്‍ നിരോധനം. ജോണ്‍സണ്‍സ് പൗഡര്‍ സ്ഥിരമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് ക്യാന്‍സര്‍ ബാധിച്ചു മരിച്ച യുവതിയുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ച് യു.എസ് കോടതി ഉത്തരവ് വന്നതിനു പിന്നാലെയാണ് ഖത്തറിലെ സ്റ്റോറുകളില്‍ നിന്നും ഫാര്‍മസികളില്‍ നിന്നും ബേബി പൗഡര്‍ അപ്രത്യക്ഷമായത്.

ജോണ്‍സണ്‍സ് ബേബി പൗഡര്‍ ഖത്തറില്‍ താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നതായി മുനിസിപ്പാലിറ്റി ആന്റ് എന്‍വയോണ്‍മെന്റ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് സെയ്ഫ് അല്‍ കുവാരി പറഞ്ഞു.

ജോണ്‍സണ്‍സ് ബേബി പൗഡര്‍ ഉപയോഗിക്കുന്നതിലെ ആരോഗ്യപ്രശ്‌നം സംബന്ധിച്ച് പഠനം നടത്താന്‍ ഖത്തര്‍ സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്ന ആഴ്ചകള്‍ക്കുള്ളിലാണ്


Related: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പൗഡര്‍ ക്യാന്‍സര്‍ വരുത്തി!!! 493 കോടി രൂപ നഷ്ടപരിഹാരം നല്‍കണം


ഉല്പന്നം നിരോധിച്ചുകൊണ്ടു ഉത്തരവ് വന്നിരിക്കുന്നത്.

ജോണ്‍സണ്‍സ് ബേബി പൗഡര്‍ ഇറക്കുമതി ചെയ്ത് കാലങ്ങളായി ഖത്തറില്‍ ഉപയോഗിക്കുന്നുണ്ട്. ഇതുവരെ പരാതികളൊന്നും വന്നിട്ടില്ല. ഇതിന്റെ ഉപയോഗം ക്യാന്‍സറിനു കാരണമാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കിയ ആശങ്കയാണ് ഉല്പന്നം നിരോധിക്കുന്നതിലേക്കെത്തിയതെന്ന് അല്‍ കുവാരി വ്യക്തമാക്കി.


Don”t Miss: ബി.ജെ.പിക്ക് സുരേഷ് ഗോപി അനുവദിച്ചത് അഞ്ചുദിവസം; സഞ്ചാരം ഹെലികോപ്റ്ററില്‍, ശ്രീശാന്തിന് അരദിവസം


 

ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ മറ്റു ഉല്പന്നങ്ങളായ ലോഷനുകള്‍ക്കും ബേബി വാഷുകള്‍ക്കും നിരോധനം ബാധകമല്ല. നിര്‍ദേശിച്ച പ്രകാരം ഉപയോഗിക്കുകയാണെങ്കില്‍ ഖത്തറിലെ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ എല്ലാ ഉല്പന്നങ്ങളും കുട്ടികള്‍ക്കും, നവജാതശിശുക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും സുരക്ഷിതമാണെന്ന് കമ്പനി വക്താവ് ദോഹ ന്യൂസിനോടു പറഞ്ഞു.