| Wednesday, 19th December 2018, 5:29 pm

ജോണ്‍സണ്‍സ് ആന്‍ഡ് ജോണ്‍സണിന്റെ ഇന്ത്യന്‍ പ്ലാന്റുകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന്; സാംപിളുകള്‍ ശേഖരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂ ദല്‍ഹി: കുട്ടികള്‍ക്കായുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ ബ്രാന്‍ഡായ ജോണ്‍സണ്‍സ് ആന്‍ഡ് ജോണ്‍സണ്‍സിന്റെ പ്ലാന്റില്‍ നിന്ന് സാംപിളുകള്‍ കേന്ദ്ര ആരോഗ്യവകുപ്പ് ശേഖരിച്ചു. ഹിമാചല്‍ പ്രദേശിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് ശേഖരിച്ചത്. ക്യാന്‍സറിന് കാരണമായേക്കാവുന്ന ലോഹപദാര്‍ത്ഥമായ ആസ്ബറ്റോസ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഉല്‍പന്നങ്ങളില്‍ ചേര്‍ക്കുന്നുണ്ടെന്ന റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. നേരത്തേയും ജെആന്‍ഡ്‌ജെയ്‌ക്കെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്

ഇന്നലെ പ്ലാന്റില്‍ നടന്ന പരിശോധനയില്‍ ജോണ്‍സണ്‍സ് ആന്‍ഡ് ജോണ്‍സണിന്റെ എല്ലാ ഉല്‍പന്നങ്ങളുടേയും സാംപിള്‍ പരിശോധനയ്ക്ക് വേണ്ടി അയച്ചതായി സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള്‍ ഓര്‍ഗനൈസേഷനുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ നടപടിയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചട്ടില്ല.

ALSO READ: മകന് അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്ന് പേരിട്ടു: നവ നാസി ദമ്പതികളെ ജയിലിലടച്ച് ലണ്ടന്‍ കോടതി

വെള്ളിയാഴ്ചയാണ് റോയിട്ടേഴ്‌സ് വാര്‍ത്ത പുറത്തുവിടുന്നത്. ഇതിനെതിരെ ജെആന്‍ഡ്‌ജെ ഇന്നലെ രംഗത്ത് എത്തിയിരുന്നു. തെറ്റായ വിവരങ്ങളാണെന്നും യാഥാര്‍ത്യം മനസ്സിലാക്കാതെയുള്ള റിപ്പോര്‍ട്ടാണെന്നുമായിരുന്നു പ്രതികരണം. ക്യാന്‍സറിന് കാരണമാകുന്ന അസ്ബസ്റ്റോസ് തങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് അമേരിക്കന്‍ കമ്പനി വ്യക്തമാക്കി. ലക്ഷക്കണക്കിന് ആളുകള്‍ ഞങ്ങളുടെ ഉത്പന്നം ഉപയോഗിക്കുന്നുണ്ട്. പലതരരത്തിലള്ള ടെസ്റ്റുകള്‍ ഇന്ന് നിലവിലുണ്ട് അസ്‌ബെസ്റ്റോസിന്റെ സാന്നിധ്യം തിരിച്ചറിയാന്‍. പക്ഷെ ഞങ്ങളുടെ ബേബി ഉല്‍പന്നങ്ങളില്‍ ഇതുവരെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. കമ്പനി വിശദീകരിച്ചു.

വാര്‍ത്തയെ തുടര്‍ന്ന് തെലങ്കാനയിലുള്ള പ്ലാന്റിലും ആരോഗ്യവകുപ്പ് തെരച്ചില്‍ നടത്തുകയും സാംപിളുകള്‍ പരിശോധയ്ക്കായി അയച്ചുവെന്നും റിജ്യണല്‍ ഓഫീസര്‍ സുരേന്ദ്രനാഥ് സായ് പറഞ്ഞു.

റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിശദമായ പരിശോധയ്ക്കാണ് കേന്ദ്ര ആരോഗ്യവകുപ്പ് ഉത്തരവ് ഇറക്കിയിട്ടുള്ളത്. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി അന്വേഷണം നടത്തുമെന്ന് സി.ഡി.എസ്.സി.ഒ പ്രതിനിധി അറിയിച്ചു.

1971 മുതല്‍ ടാല്‍ക്കം പൗഡറില്‍ ആസ്ബറ്റോസിന്റെ അംശം ഉപയോഗിച്ച് വരുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരിവിലയില്‍ 10 ശതമാനം ഇടവ് വന്നതിരുന്നു.

We use cookies to give you the best possible experience. Learn more