| Saturday, 7th August 2021, 2:22 pm

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഒറ്റ ഡോസ് വാക്‌സിന് അനുമതി നല്‍കി ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗാനുമതി നല്‍കി.

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ അനുമതി നല്‍കുന്ന അഞ്ചാമത്തെ കൊവിഡ് വാക്‌സിനാണ് ഇത്.

നേരത്തെ ആസ്ട്രാസെനെക്കയുടെ കൊവിഷീല്‍ഡ്, കൊവാക്‌സിന്‍, സ്പുട്‌നിക് 5, മൊഡേണ തുടങ്ങിയ വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ ഉപയോഗാനുമതി നല്‍കിയിരുന്നു.

ആഗസ്റ്റ് അഞ്ചിനാണ് അനുമതി തേടി കമ്പനി അപേക്ഷ സമര്‍പ്പിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം ചെയ്യുക.

നിലവില്‍ ലോകത്ത് പടരുന്ന കൊവിഡ് ഡെല്‍റ്റാ വേരിയന്റിനെതിരെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്‍ ഫലപ്രദമാണെന്ന് ക്ലിനിക്കല്‍ ട്രയലില്‍ കണ്ടെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Johnson & Johnson’s single-dose Covid vaccine gets emergency use authorisation in India

We use cookies to give you the best possible experience. Learn more