വാഷിംഗ്ടണ്‍: അവസാന ഘട്ടത്തിലെത്തിയ കൊവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍. പരീക്ഷണം നടത്തിയവരില്‍ ഒരാളുടെ ആരോഗ്യ നില മോശമായ സാഹചര്യത്തിലാണ് തീരുമാനം.
‘പരീക്ഷണത്തിന്റെ ഭാഗമായ ഒരാളുടെ ആരോഗ്യം മേശമായതിനെ തുടര്‍ന്ന് മൂന്നാം ഘട്ട എന്‍സെംബിള്‍ പരീക്ഷണം ഉള്‍പ്പെടെ ഞങ്ങളുടെ എല്ലാ കൊവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു,’ കമ്പനി പ്രസ്താവനയില്‍ പറയുന്നു.
ഒക്ടോബര്‍ മാസം ആദ്യമാണ് കൊവിഡ് വാക്‌സിന്‍ നിര്‍മാതാക്കളുടെ ഹ്രസ്വപട്ടികയില്‍ ജോണ്‍ ആന്റ് ജേണ്‍സണും ഇടം നേടിയത്. അമേരിക്കയില്‍ വാക്‌സിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്ന കമ്പനി 60000 ആരോഗ്യ പ്രവര്‍ത്തകരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ കുത്തിവെപ്പിന് തുടക്കം കുറിച്ചിരിക്കുകയായിരുന്നു.
അടുത്ത വര്‍ഷത്തോടെ 100 കോടി കൊവിഡ് വാക്സിന്‍ ഡോസുകള്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നേരത്തെ അറിയിച്ചത്. അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ( എഫ്.ഡി.എ) അംഗീകരിക്കുകയാണെങ്കില്‍ ഈ വര്‍ഷം തന്നെ വാക്സിന്‍ പുറത്തിറക്കാമെന്നാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ചീഫ് സയന്റിഫിക് ഓഫീസറായ പോള്‍ സ്റ്റൊഫല്‍സ് മെയ് മാസത്തില്‍ എ.ബി.സി ന്യൂസിനോട് വ്യക്തമാക്കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Johnson & Johnson Pauses Coronavirus Vaccine Trial After Participant Becomes Ill