| Wednesday, 9th October 2019, 11:15 am

നഷ്ടപരിഹാരം നല്‍കലിന് പരിഹാരമില്ലാതെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍; പുതിയ കേസില്‍ നല്‍കേണ്ടത് 8 ബില്യണ്‍ ഡോളര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബഹുരാഷ്ട്ര കമ്പനി ഭീമനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍ണ്‍സന്റെ നഷ്ടപരിഹാരം നല്‍കല്‍ ഒരു തുടര്‍കഥയാവുകയാണ് . ഏറ്റവും ഒടുവിലായി കാലിഫോര്‍ണിയയിലെ ഒരു യുവാവിന്റെ പരാതിയില്‍ 8 ബില്യണ്‍ ഡോളറാണ് കമ്പനി നഷ്ട പരിഹാരമായി കൊടുക്കേണ്ടത്ഇന്ത്യന്‍ രൂപയില്‍ 56,90,60,000.00 കോടി രൂപയാണ് ഇത്.ജോണ്‍സണ്‍ ആന്‍ഡും ജോണ്‍സണും സഹകമ്പനിയായ ജന്‍സന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കുമെതിരെയാണ് കോടതി നടപടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാനസികരോഗ്യത്തിനുള്ള കമ്പനിയുടെ ആന്റിസൈക്കോട്ടിക്ക് റിസ്‌പെര്‍ഡല്‍ എന്ന മരുന്ന് കഴിച്ച ആണ്‍കുട്ടികളില്‍ സ്തനവളര്‍ച്ചയുണ്ടാക്കുന്ന ജൈനാകോമാസ്റ്റിയ എന്ന രോഗത്തിന് കാരണമാകുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

മരുന്നിന്റെ ഈ പാര്‍ശ്വഫലത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും കമ്പനി ഇത് മറച്ചു വെച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വിധിക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് കമ്പനി ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.
സമാനരീതിയില്‍ 13000 കേസുകളാണ് ഇനി കോടതി പരിഗണിക്കാനുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നികോളാസ് മുറേയ് എന്നയാളുടെ പരാതിയാണ് ഫിലാഡെല്‍ഫിയ കോടതി പരിഗണിച്ചത്. ഓട്ടിസം ബാധിച്ചിരുന്ന ഇയാള്‍ ചെറുപ്പത്തില്‍ കമ്പനിയുടെ മരുന്ന് കഴിച്ചിരുന്നു.

We use cookies to give you the best possible experience. Learn more