അടുത്ത വര്‍ഷം 100 കോടി കൊവിഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നതായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍
COVID-19
അടുത്ത വര്‍ഷം 100 കോടി കൊവിഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നതായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th May 2020, 10:01 pm

അടുത്ത വര്‍ഷത്തോടെ 100 കോടി കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നറിയിച്ച് ഫാര്‍മസ്യൂട്ടിക്കല്‍ മള്‍ട്ടി നാഷണല്‍ കമ്പനി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍.

വാക്‌സിന്‍ നിര്‍മാണം ഈര്‍ജിതമാക്കുകയും സെപ്റ്റംബറോടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താനൊരുങ്ങുകയുമാണെന്നാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ചീഫ് സയന്റിഫിക് ഓഫീസറായ പോള്‍ സ്‌റ്റൊഫല്‍സ് എ.ബി.സി ന്യൂസിനോട് വ്യക്തമാക്കിയത്.

എഫ്.ഡി.എ അംംഗീകരിക്കുകയാണെങ്കില്‍ ഈ വര്‍ഷം തന്നെ വാക്‌സിന്‍ പുറത്തിറക്കാമെന്നും ഇദ്ദേഹം പറഞ്ഞു. വാക്‌സിനില്ലാതെ കൊവിഡ് പ്രതിരോധം സാധ്യമാണോ എന്ന ചോദ്യത്തിന് അങ്ങനെ പ്രതീക്ഷിക്കുന്നെങ്കിലും അതിന് സാധ്യതയില്ലെന്നാണ് ഇദ്ദേഹം മറുപടി നല്‍കിയത്.

‘ ഇത് (കൊവിഡ്) ലോകത്താകെ അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇത് നിയന്ത്രണ വിധേയമാക്കാന്‍ ഒരു വാക്‌സിന്‍ വേണ്ടത് പ്രധാനമാണ്,’ പോള്‍ സ്‌റ്റൊഫല്‍സ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക