മുന്‍ ഭാര്യ ആംബര്‍ ഹെഡിനെതിരെ ജോണി ഡെപ്പ് നല്‍കിയ മാനനഷ്ട കേസില്‍ കോടതിയുടെ അന്തിമ വിധി. ജോണി ഡെപ്പിനെ ആംബര്‍ ഹെഡ് അപകീര്‍ത്തിപ്പെടുത്തിയതയാണ് കോടതിയുടെ കണ്ടെത്തല്‍.
ജോണി ഡെപ്പിന് 15 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതിയുടെ അന്തിമ വിധിയില്‍ പറയുന്നത്.
അതേസമയം, ജോണി ഡെപ്പ് രണ്ട് മില്യണ്‍ ഡോളര്‍ ആംബര്‍ ഹെഡിന് നഷ്ടപരിഹാരം നല്‍കണമെന്നും കോടതിയുടെ വിധിയുണ്ട്. ‘വിധി ഹൃദയം തകര്‍ത്തെന്നും തെളിവുകളുടെ കൂമ്പാരമുണ്ടായിട്ടും തനിക്ക് വിധി അനുകൂലമായില്ലെന്നുമായിരുന്നു ആംബര്‍ ഹെഡിന്റെ പ്രതികരണം.
നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് കോടതിയുടെ അന്തിമ വിധി വന്നിരിക്കുന്നത്.
2015ല്‍ വിവാഹിതരായ ഇവര്‍ 2017ന് ശേഷം വേര്‍പിരിയുകയും 2018 താന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയാണെന്ന ആരോപണവുമായി ആംബര്‍ ഹെഡ് രംഗത്ത് വരുകയുമാണ് ഉണ്ടായത്.
ആംബര്‍ ഹെഡിന്റെ തുറന്നുപറച്ചില്‍ മൂലം ജോണി ഡെപ്പിന് നേരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഡെപ്പുമായി ചെയ്യാന്‍ ഇരുന്ന നിരവധി ചിത്രങ്ങളില്‍ നിന്ന് നിര്‍മാണ കമ്പനികള്‍ പിന്‍മാറിയതും വന്‍ ചര്‍ച്ചയായതാണ്.